1. കുത്തുളി

    1. നാ.
    2. തടിയിലും മറ്റും ദ്വാരമുണ്ടാക്കാനുപയോഗിക്കുന്ന ഒരിനം ഉളി
  2. കദലി1,കതളി, കലതി, കലം പൊട്ടി, കഡളി, കദളി

    1. നാ.
    2. ഇളം ചുവപ്പുനിറത്തിൽ പൂക്കളുള്ള ഒരുതരം കാട്ടുചെടി
  3. കാദള

    1. വി.
    2. കദളിയെ സംബന്ധിച്ച
  4. കദലി2, കദളി

    1. നാ.
    2. വാഴ
    3. ഒരിനം വാഴ, കദളിവാഴ (ഇതിൻറെ പഴം ദേവപൂജയ്ക്കും ഔഷധത്തിനും പ്രധാനം)
    4. ഒരു ദേവനർത്തകി
    5. ഒരുവക മാൻ (ഇതിൻറെ തോൽ ഇട്ടിരിക്കാൻ ഉപയോഗിക്കുന്നു)
    6. കൊടി (ആനപ്പുറത്തു പിടിക്കുന്നത്)
  5. കത്താൾ

    1. നാ.
    2. കത്തിവാൾ, വെട്ടുകത്തി
  6. കൈത്തള

    1. നാ.
    2. കൈരണ്ടും ബന്ധിപ്പിക്കുന്ന ചങ്ങല, കൈയാമം, വിലങ്ങ്
  7. ഗോധൂളി

    1. നാ.
    2. ഭൂമിയിലെ പൊടി
    3. പ്രദോഷ സന്ധ്യാകാലം (ഗോധൂളിവേലാ)
  8. കദളീവനം, കദളി-

    1. നാ.
    2. വാഴത്തോട്ടം
  9. കുതള

    1. നാ.
    2. ഒരിനമ്പക്ഷി
  10. കൊത്തുളി

    1. നാ.
    2. കല്ലുകൊത്തുന്നതിനുള്ള ഉളി, കല്ലുളി
    3. തേനെടുക്കുന്നതിനു നായാടികൾ ഉപയോഗിക്കുന്ന ഒരു ഉപകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക