-
കുമാരി
- നാ.
-
കറ്റാർവാഴ
-
ദുർഗ
-
പുത്രി
-
പേരേലം
-
കാട്ടുപാവൽ
-
മൈന
-
കുടമുല്ല
-
വിഷ്ണുക്രാന്ത എന്ന വിഭാഗത്തിൽപ്പെടുന്ന 64 തന്ത്രങ്ങളിൽ ഒന്ന്
-
പെൺകുട്ടി, കന്യക, പത്തുവയസ്സിനും പന്ത്രണ്ടുവയസ്സിനും ഇടയ്ക്കുപ്രായമുള്ളവൾ, യൗവനത്തിലേക്കു കാലൂന്നിയിട്ടില്ലാത്തവൾ
-
അവിവാഹിതയായ സ്ത്രീകളുടെ പേരിനുമുമ്പിൽ (ഇംഗ്ലീഷിലെ "മിസ്" എന്നതിനെ അനുകരിച്ചു) ചേർക്കുന്ന പദം
-
രാജകുമാരി
-
കന്യാകുമാരി എന്ന സ്ഥലം, ഇന്ത്യാ ഉപദ്വീപിൻറെ ഏറ്റവും തെക്കെയറ്റത്തെ മുനമ്പ്
-
കന്യാകുമാരിയിൽ കടലാക്രമണമുണ്ടാകുനതിനുമുമ്പുണ്ടായിരുന്ന ഒരു നദി
-
പ്രാചീനഭാരതത്തിലെ ഒരു നദി
-
തൂശിമുല്ല
-
കുറുഞ്ഞി (വെള്ളപ്പൂവുള്ളത്)
-
മലയമുക്കി (വെളുത്തപൂവുള്ളത്)
-
ആനയെക്കെട്ടുന്ന കുറ്റിയുടെ മുകളിലുള്ള തഴുത്
-
കുമരി
- നാ.
-
കന്യക
-
കുമരിയായിരിക്കുന്ന അവസ്ഥ, കന്യകാത്വം. (പ്ര.) കുമരഴിക്കുക = കന്യകാത്വം ഇല്ലാതാക്കുക, വിവാഹം കഴിച്ചുകൊടുക്കുക