-
കുറ്റം
- നാ.
-
സമൂഹത്തിനുദോഷകരമായ പ്രവൃത്തി, നിയമവിരുദ്ധമോ, നിയമത്താൽ ശിക്ഷിക്കപ്പെടാവുന്നതോ ആയ ചെയ്തി
-
ധാർമികമോ സദാചാരപരമോ ആയ തെറ്റ്, പാപപ്രവൃത്തി, പിഴ, നിലവിലുള്ള വിശ്വാസപ്രമാണങ്ങൾക്കു വിരിദ്ധമായ നടപടി
-
അപരാധം, വീഴ്ച. "ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം" (പഴ.)
-
വൈകല്യം, അംഗഭംഗം, ന്യൂനത, കുറവ്, അപൂർണത, പോരായ്മ. (പ്ര.) കുറ്റവും കുറവും = ന്യൂനതകൾ. കുറ്റസമ്മതം = കുറ്റം ഏൽക്കൽ
-
കുറ്റം2
- നാ.
-
ഒരു ദേശവിഭാഗം
-
കുടം3
- നാ.
-
കോട്ട
-
വൃക്ഷം
-
പർവതം
-
കൊടുവേലി
-
ചുറ്റിക
-
ഗൃഹം
-
കുടം4
- നാ.
-
പൂയം നക്ഷത്രം
-
നഗരം
-
കുഠം
- നാ.
-
വൃക്ഷം
-
കൂടം
- നാ.
-
ശരീരം
-
ഗോപുരം
-
കള്ളനാണയം
-
വരാന്ത
-
ഉന്തിനിൽക്കുന്നത്, ഉയർന്നിരിക്കുന്നത്
-
കൊടുമുടി, പർവതശിഖരം, ഗിരിശൃംഗം
-
മോന്തായത്തിൻറെ അഗ്രം, മേൽക്കൂരയിൽ കഴുക്കോലുകൾ ബന്ധിക്കുന്ന സ്ഥാനം
-
കെട്ടിടം, ശാല
-
മണ്ഡപം
-
ഭിത്തിയിൽ നിർമിക്കുന്ന അലങ്കാരം
-
മീൻ ഉണക്കി സൂക്ഷിക്കുന്നതിനും മത്സ്യം പിടിക്കാനുള്ള ഉപകരണങ്ങളും മറ്റും ഭദ്രമായി വയ്ക്കുന്നതിനുമായി കടൽപ്പുറത്തു കെട്ടിയുണ്ടാക്കുന്നതുമായ പുര
-
കൊഴുവ്, കലപ്പയുടെ കീഴറ്റം, കലപ്പ
-
കൊല്ലൻറെ മുട്ടിക, വലിയ ചുറ്റിക
-
വടിവാൾ, ഒളിച്ചുവച്ചിട്ടുള്ള ആയുധം
-
ആനക്കൽപ്പട
-
കൂമ്പാരം, കൂട്ടം, സമൂഹം
-
മാനിനെ പിടിക്കാനുള്ള വല, മാങ്കെണി
-
വെള്ളം എടുക്കാനുള്ള പാത്രം
-
വഞ്ചന, കാപട്യം, ചതി, ഇന്ദ്രജാലം, ഉദാ: കൂടക്കാരൻ
-
വ്യംഗ്യാർഥത്തോടുകൂടിയുള്ള വാക്യം, കടങ്കഥ
-
ചൂത്
-
കൊമ്പ്
-
കൊമ്പൊടിഞ്ഞ കാള
-
കൂറ്റം1
- നാ.
-
കൂറുന്നത്, വാക്ക്
-
കരച്ചിൽ
-
ഗുഡം
- നാ.
-
ചതുരക്കള്ളി
-
ശർക്കര
-
കബളം
-
ഗുളിക
-
കുരുപ്പരുത്തി
-
ഗോളം, പന്ത്
-
ഉരുളങ്കല്ല്
-
ആനയുടെ പടച്ചട്ട
-
ഗൂഢം
- അവ്യ.
-
രഹസ്യമായി
- നാ.
-
മറഞ്ഞിരിക്കുന്നത്, രഹസ്യമായത്, രഹസ്യം
-
രഹസ്യ സ്ഥലം
-
ശരീരത്തിൻറെ ഗുഹ്യഭാഗം
-
കുടം1
- നാ.
-
താഴികക്കുടം
-
യോനി
-
വാവട്ടംകുറഞ്ഞ് കഴുത്തിടുങ്ങി അതിനുതാഴെയുള്ള ഭാഗം കൂടുതൽ വീർത്തുരുണ്ടതുമായ പാത്രം (പ്ര.) കുടംകമഴ്ത്തിവച്ചു വെള്ളമൊഴിക്കുക = നിഷ്പ്രയോജനമായി പ്രവർത്തിക്കുക. കുടത്തിലെ വിളക്ക് = പുറത്തറിയാത്ത മേന്മകളുള്ള ആളോ വസ്തുവോ ആശയമോ, ഘടദീപം. പടിക്കൽ കൊണ്ടുചെന്നിട്ട് കുടമുടയ്ക്കുക = കാര്യം അവസാനം അവതാളത്തിലാക്കുക, ഒടുവിൽ അബദ്ധത്തിൽ ചാടുക. "നിറകുടം തുളുമ്പുകില്ല" (പഴ.)
-
മൊട്ട്, പൂങ്കുല (വാഴ, തെങ്ങ്, പന, നെല്ല് എന്നിവയുടെ പൂമൊട്ടിനെ കുറിക്കാൻ സാധാരണയായി പ്രയോഗം)
-
വണ്ടിച്ചക്രത്തിൻറെ മധ്യത്തിലായി ആരക്കാലുകൾ (അഴിക്കാലുകൾ) ഉറപ്പിച്ചിട്ടുള്ള ഭാഗം
-
ഒരുതരം വാദ്യം, ഘടം
-
കുംഭം രാശി
-
തൂണിൻറെ അറ്റത്തുള്ള കുടത്തിൻറെ ആകൃതിയിൽ കടഞ്ഞുചേർക്കുന്ന ഭാഗം
-
വീണ തംബൂരു മുതലായവയുടെ വീറ്റ്ത്തഭാഗം
-
ആനയുടെ തലയിൽ ഇരുഭാഗത്തും ഉള്ള മുഴ
-
അർധഗോളാകൃതിയിലുള്ള മേൽക്കൂര
-
ഒരു അളവ്, ധാന്യം ദ്രാവകങ്ങൾ എന്നിവ അളക്കുന്ന തോതുകളിൽ ഒന്ന്
-
വീർത്തവൃഷണം
-
കുടം തലയിലേറ്റിയുള്ള ഒരിനം നൃത്തം, കുടക്കൂത്ത് നോക്കുക
-
കുടത്തിൻറെ ആകൃതിയിലുള്ള കിഴങ്ങ് (ഉള്ളിയെന്നപോലെ പല ഇതളുകൾ ചേർന്നത്) (പ്ര.) കുടമിടുക, കൂട്ടമിടുക, കുടംവിടുക = ഊഞ്ഞാൽ ശക്തിയായി ആട്ടി തലയ്ക്കുമീതെ വിടുക. കുടമുടയ്ക്കൽ = ശവദാഹത്തോടനുബന്ധിച്ചുള്ള ഒരു ചടങ്ങ്. ചിതയെ പ്രദക്ഷിണംവച്ചു നീർക്കുടം ഉടയ്ക്കുന്ന ഹൈന്ദവാചാരം