-
കുടി1
- "കുടിക്കുക" എന്നതിൻറെ ധാതുരൂപം.
-
കുടി2
- കുടിക്കൽ, ഉദാഃ കഞ്ഞികുടി, മുലകുടി, കള്ളുകുടി ഇത്യാദി. (പ്ര.) വയ്പും കുടിയും, അനത്തും കുടിയും = ആഹാരം പാകംചെയ്യലും കഴിക്കലും. കുടിമാറാത്തകുട്ടി = പാലുകുടിമാറാത്ത കുഞ്ഞ്. കുടിവറ്റുക = കറവ അവസാനിക്കുക, കുട്ടി മുലകുടിക്കുന്ന കാലം തീരുക
- മദ്യപാനം, ലഹരിയുള്ള ദ്രാവകങ്ങൾ കഴിക്കൽ. "കുടിമൂലം കുടികെടും" (പഴ.)
- കുടിക്കുന്നതിനുള്ള പദാർഥം. (പ്ര.) കടിയും കുടിയും = തിന്നാനും കുടിക്കാനുമുള്ള പദാർഥങ്ങൾ
-
കുടി3
- വാസസ്ഥലം, ഗൃഹം, വീട്, പാർപ്പിടം
- പാവപ്പെട്ടവരുടെ വീട്, കുടിൽ, ചെറിയ വീട്
- ഒരടിമയും അവൻറെ ഭാര്യയുംകൂടിയ രണ്ടുപേർ
- മലവർഗക്കാരും മറ്റും കൂട്ടമായി താമസിക്കുന്ന സ്ഥലം. ഉദാഃ കാണിക്കുടി, അരയക്കുടി
- വംശം, ഗോത്രം. "കുടിയറിഞ്ഞേ പെണ്ണുകൊടുക്കാവൂ" (പഴ.)
-
കുടി4
- ശരീരം
- വളവ്
- മരം
-
കുടി5
- കുടപ്പായൽ
- ഒരു സുഗന്ധദ്രവ്യം, മുരാമഞ്ചി
-
കുഠി
- വൃക്ഷം
- പർവതം
-
കുഡി
- ശരീരം
-
കുറ്റി
- വൃക്ഷങ്ങളുടെയും ചെടികളുടെയും മറ്റും തടിയും ശാഖകളും മുറിച്ചശേഷം അവശേഷിക്കുന്ന ഭാഗം, മുരട്, കട
- നിലത്തുതറയ്ക്കുന്ന നീളം കമ്പ് (അതിർത്തിനിർണയിക്കാനും കാലികളെക്കെട്ടാനും മറ്റും)
- തോൽ അറയുന്നതിനു വയലിൽ നാട്ടുന്ന തടിക്കഷണം
- ബാങ്കുചെക്ക് പോസ്റ്റൽ ഓർഡർ ടിക്കറ്റ് രസീത് മുതലായവ നൽകുമ്പോൾ സൂക്ഷിക്കുന്ന രസീതിൻറെ ഭാഗം
- എണ്ണ, നെയ്യ് തുടങ്ങിയ ദ്രവ്യപഥാർഥങ്ങൾ സൂക്ഷിക്കുന്ന ഒരുതരം പാത്രം
-
കൂടി
- ഊടെ
- ഒരുമിച്ച്, ഒന്നിച്ച്, ഒപ്പമായിച്ചേർന്ന്, കൂടെ
- കൂടുതലായി അതിൽപ്പരമായി, പിന്നെയും
- ഉം, പോലും
-
ഘുടി
- ഘുടം