-
കുല1
- -
-
"കുലയുക" എന്നതിൻറെ ധാതുരൂപം.
-
കുല2
- -
-
"കുലയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
കുല3
- നാ.
-
ഒരുഞെട്ടിൽ (ചെടി, വള്ളി, വൃക്ഷം എന്നിവയുടെ) ഒരുമിച്ചുനിൽക്കുന്ന പൂക്കളുടെയോ കായ്കളുടെയോ കൂട്ടം
-
വാഴക്കുല (പ്ര.) കുലയിൽ കുത്തുക = നാശംവരുത്താൻ ശ്രമിക്കുക, കുടുംബം നശിപ്പിക്കുക. കുലയിൽകുരുട്ട്, കുലയിൽപ്പേട് = കൂട്ടത്തിൽ ചെറുത്, കൂട്ടത്തിൽ മോശമായത്
-
ഞാണിൻറെ കുടുക്ക്, ഞാൺ ഉറച്ചിരിക്കുന്നതിനു വില്ലിലുള്ള കുത
-
വിൽഞാൺ
-
കുല4
- നാ.
-
മനയോല
- സംഗീ.
-
മിശ്രജാതിരൂപതാളങ്ങളിൽ ഒരിനം
-
കൂല
- നാ.
-
ഒരു നദി
-
ചെറിയ ദന്തി
-
കൂൽ
- -
-
"കൂലുക" എന്നതിൻറെ ധാതുരൂപം.