-
കൂടാ
- -
-
നിഷേധരൂപം. ഉദാ: ചെയ്തുകൂടാ, പറഞ്ഞുകൂടാ.
-
കുട2
- വി.
-
വളഞ്ഞ
-
കുട3
- നാ.
-
വെയിലും മഴയും ഏൽക്കാതിരിക്കാൻ തലയ്ക്കുമുകളിൽ പിടിക്കുന്ന ഒരു ഉപകരണം
-
രാജചിഹ്നങ്ങളിൽ ഒന്ന്, വെൺകൊറ്റക്കുട
-
ദേവവിഗ്രഹങ്ങൾ എഴുന്നള്ളിക്കുമ്പോൾ ഉപയോഗിക്കുന്ന കുട, മുത്തുക്കുട
-
കുടയുടെ ആകൃതിയിലുള്ളത് (മെതിയടിയുടെയും മറ്റും കുമിഴ്, ഒട്ട്, കൊണ്ട തുടങ്ങിയവ) ഉദാഃ ആണിയുടെ കുട
-
മണിബന്ധത്തിലും കാൽക്കുഴയിലും മുഴച്ചുനിൽക്കുന്ന അസ്ഥിഭാഗം
- പ്ര.
-
കുടക്കീഴാക്കുക = അധീനതയിലാക്കുക, സമ്രക്ഷിക്കുക
- നാ.
-
കുടചുരുക്കുക, -മടക്കുക = (1. വണക്കം കാണിക്കുക, 2. തോൽവിസമ്മതിക്കുക)
-
കുടപ്പുറത്തു വെള്ളമൊഴിക്കൽ = (1. കുളിക്കാൻ വയ്യാത്ത രോഗികൾക്കും മറ്റും പുല വാലായ്മ മുതലായവയിൽനിന്നു ഒഴിവുകിട്ടാൻവേണ്ടിച്ചെയ്യുന്ന ഒരു ചടങ്ങ്, 2. വിഷമഘട്ടങ്ങളിൽ വല്ലവിധേനയും പരിഹാരം കണ്ടെത്തുക)
-
"അൽപന് ഐശ്വര്യം വന്നാൽ അർധരാത്രി കുടപിടിക്കും" (പഴ.)
-
കൂട1
- നാ.
-
ചൂരൽ ഓല മുളഞ്ചീളി മുതലായവകൊണ്ടു നെയ്തുണ്ടാക്കുന്ന ഉപകരണം, (സാധനങ്ങൾ ഇട്ടുവയ്ക്കുന്നതിനുപയോഗം) ചെറിയവല്ലം
-
തേങ്ങായും മറ്റും സംഭരിച്ചുവയ്ക്കുന്ന ചെറിയ പുര, തേങ്ങാപ്പുര
-
കൂട2
- അവ്യ.
-
കൂടെ
-
കൂട3
- വി.
-
അസത്യമുള്ള, വ്യാജമായ. കൂടകരണം = കള്ളപ്രമാണം
-
ചലിക്കാത്ത, ഉറപ്പുള്ള
-
ഉന്തിനിൽക്കുന്ന
-
ഗൂഢ
- വി.
-
മറയ്ക്കപ്പെട്ട, രഹസ്യമായ
-
ആശയം ഗ്രഹിപ്പാൻ പ്രയാസമുള്ള, ദുർഗ്രഹമായ
-
കുട1
- -
-
"കുടയുക" എന്നതിൻറെ ധാതുരൂപം.
-
കൂട്
- -
-
"കൂടുക" എന്നതിൻറെ ധാതുരൂപം.
-
കൂട്
- നാ.
-
കാരാഗൃഹം
-
പക്ഷികൾ സ്വയം നിർമിക്കുന്നതോ വളർത്തുന്ന പക്ഷികൾക്കായി ഉടമസ്ഥൻ നിർമിക്കുന്നതോ ആയ വാസസ്ഥാനം
-
മൃഗങ്ങളെയും ഇഴജന്തുക്കളെയും മറ്റും സൂക്ഷിക്കുവാനുള്ള സ്ഥലം, ഉദാ: കടുവാക്കൂട്
-
ഇഴജന്തുക്കളെയും മറ്റും പിടിച്ച് സൂക്ഷിക്കുന്നതിൻ ഉപയോഗിക്കുന്ന മൂടിയുള്ള വട്ടി
-
ചെറുപ്രാണികളുടെ പാർപ്പിടം, ഉദാ: കടന്നൽക്കൂട്
-
കോടതികളിൽ വിസ്തരിക്കപ്പെടുന്ന വാദി, പ്രതി, സാക്ഷി എന്നിവർക്കു നിൽക്കാനുള്ള സ്ഥലം, (പ്ര.) കൂട്ടിലാക്കുക = കുഴപ്പത്തിലാക്കുക
-
ആശ്രയസ്ഥാനം, അഭയകേന്ദ്രം
-
ഉറ (കത്തിയുടെയും മറ്റും)
-
ലക്കോട്ട്, എഴുത്തിനും മറ്റുമുള്ള കൂട്
-
ശരീരം, കൂടുവിട്ടു കൂടുമാറുക = യോഗശക്തികൊണ്ട് സ്വശരീരത്തിൽനിന്നു ജീവനെ വേർപ്പെടുത്തി മറ്റൊരു ശരീരത്തിൽ പ്രവേശിക്കുക, പരകായപ്രവേശം ചെയ്യുക, യോഗശക്തികൊണ്ട് ഒന്നിലധികം സ്ഥലങ്ങളിൽ ഒരേസമയത്ത് പ്രത്യക്ഷപ്പെടുക
-
തേങ്ങയും മറ്റും സൂക്ഷിക്കുന്നതിൻ അഴിയടിച്ചു കൂടുപോലെ പ്രത്യേകം നിർമിക്കുന്ന മുറി, തേങ്ങാക്കൂട്
-
(മുസ്ലിംസ്ത്രീകളുടെ) ഒരുതരം കർണാഭരണം
-
ഏലസ്സ്