-
കൂടെ
- അവ്യ.
-
ഊടെ
-
"ഒരുമിച്ച്, ഒപ്പമായി, കൂടെക്കിടന്നവനേ രാപ്പനി അറിയുകയുള്ളൂ" (പഴ.)
-
അതിൽപ്പരമായി, കൂടുതലായി, പിന്നെയും, ഉദാ: ഇതുകൂടെയിരിക്കട്ടെ
-
ഉം. പോലും
-
പ്രതിഗ്രാഹികാവിഭക്ത്യർഥം (ഓട്2), ഉദാ: എൻറെ കൂടെ പറഞ്ഞു = എന്നോടു പറഞ്ഞു
-
കൂടപ്പിറന്നവൻ, കൂടെ-
- നാ.
-
ഉടപ്പിറന്നവൻ. (സ്ത്രീ.) കൂടെപ്പിറന്നവൾ
-
കൂടപ്പിറപ്പ്, കൂടെ-
- നാ.
-
ഒരമ്മയ്ക്കു പിറന്ന മക്കൾ, സഹോദരർ, ഉടപ്പിറപ്പ്
- ആല.
-
ഒപ്പം ജനിച്ചതുപോലെ സ്വാധീനം ചെലുത്തുന്നത്, ജന്മനായുള്ള പ്രകൃതം
-
കൂടക്കൂടെ, കൂടെ-
- അവ്യ.
-
പിന്നെയും പിന്നെയും, വീണ്ടും വീണ്ടും, ഇടയ്ക്കിടെ