-
കൂലി1
- കൂലിക്കാരൻ
- വാടക
- പണി ചെയ്യുന്നതിനു ലഭിക്കുന്ന പ്രതിഫലം, പ്രധാനമായും ശരീരാധ്വാനത്തിനുള്ള വേതനം, (പ്ര.) കൂലിയില്ലാവേല = പ്രയോജനമില്ലാത്ത പ്രവൃത്തി
- തപാലിൽ ഉരുപ്പടി അയയ്ക്കുന്നതിനു കൊടുക്കേണ്ട തുക, സ്റ്റാമ്പിൻറെ വില, (പ്ര.) കൂലി അടിക്കുക = വേണ്ടത്ര മുദ്രവില അടയ്ക്കാത്ത ഉരുപ്പടികൾക്കു പിഴ ഈടാക്കുക
- വാഹനങ്ങളിൽ യാത്ര ചെയ്യുന്നതിനോ ചരക്കുകൾ കയറ്റി അയയ്ക്കുന്നതിനോ കൊടുക്കേണ്ട പ്രതിഫലം
-
കൂലി2
- കൂലമുള്ള, തീരമുള്ള