-
കൂളം
- നാ.
-
ചണം
-
പതിർ
-
ഗുളം
- നാ.
-
ശർക്കര
- ആയുര്.
-
ലേഹ്യമായ ഔഷധയോഗം
- നാ.
-
ലിംഗത്തിൻറെ അറ്റം
-
കാളം1
- നാ.
-
അമരി
-
കണ്ണിൻറെ കൃഷ്ണമണി
-
കുയിൽ
-
കാഞ്ഞിരം
-
പനച്ചി
-
മേഘം
-
ഇരുമ്പ്
-
വിഷം
-
കാരകിൽ
-
ചെഞ്ചല്യം
-
ഒരു പർവതം
-
തക്കോലം
-
പൊന്നാവീരം
-
പീതചന്ദനം
-
സൗവീരാഞ്ജനം
-
കറുപ്പുനിറം, കടും നീലം
-
ഒരിനം സർപ്പം, കാളസർപ്പം
-
ചുവന്നകൊടുവേലി
-
കാളം2
- നാ. ജ്യോ.
-
ഒരു മുഹൂർത്തദോഷം
-
ഖളം
- നാ.
-
ഖലം
-
കളം1
- നാ.
-
യാഗശാല
-
ഭാഗം
-
ധാന്യങ്ങൾ മെതിക്കുന്നതിനും ഉണക്കുന്നതിനും മറ്റുമായി അടിച്ചൊതുക്കി നിരപ്പാക്കിയ സ്ഥലം. (പ്ര.) കളമൊരുക്കുക = രംഗം തയ്യാറാക്കുക, ഒരുക്കം ചെയ്യുക. കളംപിരിയുക = രംഗത്തുനിന്ന് ഒഴിയുക. കളംതീർപ്പ് = കളംപിരിയുമ്പോൾ തലപ്പുലയനു കൊടുക്കുന്ന അവകാശക്കറ്റ. കളത്തിൽ കൂറ് = കൂട്ടായ കൃഷി, ജന്മിയും കൃഷിക്കാരനും പരസ്പരധാരണയോടുകൂടി കൃഷിചെയ്തു കളത്തിൽവച്ചു പങ്കുവീതിച്ചെടുക്കുന്നത്
-
കൃഷിയുടെ മേൽനോട്ടം വഹിച്ചു താമസിക്കുവാൻവേണ്ടി പണിചെയ്യുന്ന ഭവനം
-
സ്ഥലം, സ്ഥാനം, വളപ്പ്
-
യുദ്ധത്തിനുള്ള സ്ഥലം, യുദ്ധക്കളം, പടനിലം
-
ശാല, അരങ്ങ്, സഭ
-
കടലിലെ മേട്, കടലിലുണ്ടാകുന്ന മണൽത്തിട്ട
-
പൂജ, മന്ത്രവാദം മുതലായ കർമങ്ങൾക്കായി പലവർണത്തിലുള്ള പൊടികൊണ്ടു ദേവതാരൂപങ്ങളെഴുതിയ തറ. ഉദാ: കളമിടുക, കളമെഴുത്ത്, കളംപാട്ട്, കളംപൂജ. (പ്ര.) കളംകൊടുക്കൽ = നാഗങ്ങളുടെ പ്രസാദത്തിനായി നടത്തുന്ന ഒരു കർമം, പുള്ളുവന്മാരുടെ കളമെഴുത്തും പാട്ടും, കളംപൂജയും നാഗങ്ങളുടെ കോമരങ്ങളായിവരുന്ന കന്യകകളുടെ നൃത്തവും ഇതിൽ ഉൾപ്പെടുന്നു. കളത്തിൽ അരിയും പാട്ടും = കാവുകളിൽ നടത്തുന്ന ഒരാഘോഷം
-
ആവൃത്തി, വട്ടം, രംഗം (ഗുസ്തി, ചൂത് മുതലായവയിലെപ്പോലെ)
-
ചതുരശ്രഖണ്ഡം, കള്ളി (ചതുരംഗത്തിലെന്നപോലെ)
-
കാളം3
- നാ.
-
കാഹളം
-
കാളം4
- നാ.
-
ശൂലം
-
കഴു
-
മുതലയെയും മറ്റും പിടിക്കുന്നതിനുള്ള വലിയ ചൂണ്ട
-
കളം2
- നാ.
-
സന്തോഷം
-
അവ്യക്തമധുരമായ ശബ്ദം (കുഞ്ഞുങ്ങളുടെയും മറ്റും പോലെ) മൃദുവായ ശബ്ദം
-
താളത്തിൻറെ പത്ത് അവയവങ്ങളിലൊന്ന്
-
ഗളം
- നാ.
-
ഒരു വാദ്യം
-
കഴുത്ത്
-
തൊണ്ട
-
(ശിലപ.) കെട്ടിടത്തിൻറെ ഭിത്തിയിൽചെയ്യുന്ന ഒരുതരം ചിത്രപ്പണി
- ശില്പ.
-
അധിഷ്ഠാനത്തിൻറെ അവയവങ്ങളിൽ ഒന്ന്, അടിത്തറക്കെട്ടിൽ അകത്തേക്കുപടുത്തിട്ടുള്ള ഒരു വരി കല്ല്