1. കേറ്റുക

    1. ക്രി.
    2. കയറ്റുക. കേറ്റുമതി = കയറ്റുമതി
  2. കെടുക

    1. ക്രി.
    2. നശിക്കുക, കുറയുക, അടങ്ങുക
    3. തീനാളം അണയുക
    4. കേടുപറ്റുക, അഴുകുക
    5. പ്രവർത്തനരഹിതമാകുക, ശക്തി നശിക്കുക. (പ്ര.) അതിർകടക്കുക, നിയന്ത്രണം വിടുക. കെട്ടടങ്ങുക = നശിക്കുക. വശം കെടുക = തളരുക, ക്ഷീണിക്കുക
  3. കയറ്റുക, കേറ്റുക, ഏറ്റുക

    1. ക്രി.
    2. പൊക്കത്തിലാക്കുക, പൊക്കിവയ്ക്കുക, ഉയർന്നിരിക്കത്തക്ക നിലയിലാക്കുക
    3. കൂട്ടുക, വർധിപ്പിക്കുക
    4. കെട്ടിപ്പൊക്കുക
    5. പ്രവേശിപ്പിക്കുക, കടത്തുക, ഉള്ളിൽചെലുത്തുക, നിറയ്ക്കുക
    6. ഉരുണ്ടുമുകളിലാകത്തക്കവണ്ണം പ്രവർത്തിക്കുക, മുകളിൽ ആക്കുക
    7. തിരുകിയോ കുത്തിയോ ഉള്ളിൽക്കടത്തുക
    8. പിടിപ്പിക്കുക, പറ്റിക്കുക (തുണികളിൽ ചായം എന്നപോലെ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക