-
കടുങ്കയ്യ്, -കൈ
- കഠിനപ്രവൃത്തി, ക്രൂരകൃത്യം
-
കയ്യെഴുത്ത്, കൈ-
- എഴുത്തിൻറെ രീതി
- മുസ്ലീങ്ങളുടെ ഇടയിൽ വിദ്യാരംഭദിവസം വിദ്യാർഥിയുടെ കൈവെള്ളയിൽ ഖുറാൻപുസ്തകം എഴുതിക്കൊടുക്കുന്ന സമ്പ്രദായം
-
കയ്യൊരുപാതി, കൈ
- ഒരു ഭൂവുടമ സമ്പ്രദായം. പാട്ടക്കാരനോ ഒറ്റിക്കാരനോ വസ്തുവിൽ നട്ടുപിടിപ്പിക്കുന്ന വൃക്ഷങ്ങളുടെ വിലയിൽ പകുതിക്ക് അവകാശം സിദ്ധിക്കുന്ന വ്യവസ്ഥ; (പ്ര.) കയ്യൊരുപാതി കാരാണ്മത്തേട്ടം
-
കൈ1
- "കൈക്കുക" എന്നതിൻറെ ധാതുരൂപം.
-
കൈ2, കയ്
- ബലം, ശക്തി
- ശരീരാവയവങ്ങളിലൊന്ന്. (പ്ര.) ഇട്ട കൈക്കുകടിക്കുക
- തുമ്പിക്കൈ (കൈപോലെ ഉപയോഗിക്കുന്നതിനാൽ)
- ആയുധങ്ങളുടെയും മറ്റും പിടി. ഉദാ: തൂമ്പാക്കൈ
- കഥകളിക്കാരുടെ മുദ്ര, സംജ്ഞ. ഉദാ: കൈയും കലാശവും, മുദ്രക്കൈ