1. കൈ2, കയ്

    1. നാ.
    2. ബലം, ശക്തി
    3. ശരീരാവയവങ്ങളിലൊന്ന്. (പ്ര.) ഇട്ട കൈക്കുകടിക്കുക
    4. തുമ്പിക്കൈ (കൈപോലെ ഉപയോഗിക്കുന്നതിനാൽ)
    5. ആയുധങ്ങളുടെയും മറ്റും പിടി. ഉദാ: തൂമ്പാക്കൈ
    6. കഥകളിക്കാരുടെ മുദ്ര, സംജ്ഞ. ഉദാ: കൈയും കലാശവും, മുദ്രക്കൈ
    7. ഇല, ഇലത്തണ്ട് (വാഴ, ഉലട്ടി മുതലായവയുടെ). ഉദാ: വാഴക്കൈ
    8. വശം, പാർശ്വം
    9. അധികാരം, അധികാരപ്പെടുത്തിക്കൊണ്ടുള്ള എഴുത്ത്
    10. പ്രവൃത്തി, കർമം
    11. (ചീട്ടുകളിയിൽ) ഒരാളുടെ കൈവശമിരിക്കുന്ന ചീട്ട്, കളിക്കാരിൽ ഒരാൾ, ഒരുകക്ഷി
    12. ചതുരംഗത്തിലെ ഒരു കളി
    13. പ്രരണ, സ്വാധീനം
    14. ശാഖ, കൈവഴി
    15. കഴുക്കോൽ. (പ്ര.) കൈകടത്തുക = മറ്റൊരുവൻറെ കാര്യത്തിൽ ഇടപെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക