-
കോപ്പ്
- നാ.
-
പുരുഷലിംഗം
-
സാഹചര്യം
-
ഭംഗി
-
ഒരുക്കം
-
സാധനസാമഗ്രികൾ, സാമാനം
-
(ശാരിരികമായോ ധനപരമായോ മറ്റോ ആയ) കഴിവ്, ശേഷി
-
(രാജാക്കന്മാരും മറ്റും) ജീവനക്കാർക്കും ആശ്രിതർക്കും അരിയോടൊപ്പം കൊടുത്തിരുന്ന ദിവസപ്പടി
-
ആഭരണം, വസ്ത്രം
-
മലബാറിലുള്ള തീയ്യരുടെ വിവാഹം
-
കുതിരയെ അണിയിക്കുന്ന ജീനി
-
ബാഹുല്യം
-
മട്ട്
-
ഭാണ്ഡം
-
വിരുന്ന്
-
ചൂതിൻറെ കരു. കോപ്പുകൂട്ടുക = കോപ്പുകൾ ഒരുക്കിവയ്ക്കുക, വട്ടം കൂട്ടുക, സാധനങ്ങൾ ശേഖരിക്കുക, ഒരുങ്ങുക
-
കൊപ്പ1
- നാ.
-
സ്ത്രീകലുടെ മേൽകാതു തുളച്ച് അതിലൂടെ മുകളിലേക്കു നീണ്ടുനിൽക്കുന്നവിധം ഇടുന്ന ഒരാഭരണം
-
കൊപ്പ2
- നാ.
-
പപ്പായമരം
-
പല്ലില്ലാത്തവൻ
-
കൊപ്പ്1
- നാ.
-
മൃഗത്തിൻറെ കൊമ്പ്
-
വൃക്ഷങ്ങളുടെ ശിഖരം
-
കൊപ്പ്2, കൊപ്പിൾ, കൊപ്പുളം, കൊപ്പുൾ
- നാ.
-
പൊക്കിൾ
-
കുമള
-
തൊലിമേൽ നീരുനിറഞ്ഞുണ്ടാകുന്ന കുമിള
-
കോപ്പ
- -
-
ഒരുതരം ചെറിയ പാനപാത്രം, കുഴിയൻപിഞ്ഞാണി.