1. കർമി

    1. വി.
    2. കർമം ചെയ്യുന്ന, ജോലിയിൽ ഏർപ്പെട്ട, പ്രവൃത്തിയിൽ മുഴുകിയ
    1. നാ.
    2. കർമം ചെയ്യുന്നവൻ, ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവൻ, (സ്ത്രീ.) കർമിണി. (പ.മ.) കരുമി
    3. വേലക്കാരൻ, തൊഴിലാളി
    4. കമ്മാളൻ, കരകൗശലപ്പണി ചെയ്യുന്നവൻ
    5. മതകർമങ്ങൾ അനുഷ്ഠിക്കുന്നവൻ, യാഗാദികർമം ചെയ്യുന്നവൻ, ഫലേച്ഛയോടെ പ്രവർഹ്തിക്കുന്നവൻ
    6. ഫലേച്ഛകൂടാതെ ഈശ്വരാർപ്പണമായി കർമം അനുഷ്ഠിക്കുന്നവൻ, കർമയോഗി
    7. മന്ത്രവാദി
    8. ശക്തിപൂജക്കാരൻ
  2. കാർമ1

    1. വി.
    2. കർമശീലമുള്ള, നല്ലതുപോലെ പ്രയത്നിക്കുന്ന
  3. കാർമ2

    1. വി.
    2. കൃമിയെ സംബന്ധിച്ച
  4. ഘർമ

    1. വി.
    2. ചൂടുള്ള
  5. കുർമ, കുറുമ

    1. നാ.
    2. ഒരുതരം കറി
  6. കുറുമ1

    1. നാ.
    2. അടുപ്പം, സാമീപ്യം
    3. കുറുകിയ അവസ്ഥ, പൊക്കമില്ലായ്മ, നീളമില്ലായ്മ
    4. കുട്ടി, പെൺകുട്ടി. (പ്ര.)
    5. ചുരുക്കം, സങ്ക്ഷിപ്ത
    6. അപൂർണത, കുറവ്, കുറ്റം
  7. കുറുമ2

    1. നാ.
    2. ഒരിനം കറി. ഇറച്ചിയോ മലക്കറി മാത്രമോ ചേർത്തുണ്ടാക്കുന്ന ഒരു പദംശം
  8. കൂർമ

    1. നാ.
    2. മുന
    3. കൂർത്തിരിക്കുന്ന അവസ്ഥ, കൂർപ്പ്, മൂർച്ച, നിശിതത്വം
    4. ബുദ്ധിയുടെ നിശ്ചിതത്വം, ഇന്ദ്രിയങ്ങളുടെ സൂക്ഷ്മത
  9. കൂർമി

    1. നാ.
    2. പെൺ ആമ
    3. ഒരു സംഗീതോപകരണം, ഒരുതരം വീണ
  10. കോർമ

    1. നാ.
    2. ഉഴുന്നിൻറെയും മറ്റും തോട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക