-
ഖചര
- വി.
-
ആകാശത്തിൽ സഞ്ചരിക്കുന്ന
-
കച്ചരി
- നാ.
-
കച്ചോലം
-
കച്ചുരി
- നാ.
-
കച്ചോലം
-
ഒരു ആഹാര സാധനം
-
കച്ചേരി
- നാ.
-
നീതിന്യായക്കോടതി
-
സർക്കാർ കാര്യാലയം. ഉദാ: ഹജൂർകച്ചേരി
-
ഗാനമേള, പാട്ടുകച്ചേരി. (പ്ര.) കച്ചേരിചെയ്യുക = ഔദ്യോഗികകൃത്യങ്ങൾ ചെയ്യുക
-
കീച്ചേരി
- നാ.
-
കീഴേഗ്രാമം, കുഗ്രാമം, ചെറിയ ഗ്രാമം
-
സാമ്പത്തികമായും സാമൂഹികമായും താണനിലയിലുള്ളവൻ x മേച്ചേരി
-
കുചര
- വി.
-
ദുർനടപ്പുള്ള, ദുഷ്ടമായ
-
ചീത്തപറയുന്ന, ദൂഷ്യം പറയുന്ന
-
ഇഴയുന്ന, പതുക്കെ ചരിക്കുന്ന
-
കുച്ചരി
- നാ.
-
കൊഴിച്ചെടുക്കുന്ന തീരെ ചെറിയ അരി, താവലരി, കൊച്ചരി. കുച്ചരിപ്പല്ല് = കുച്ചരിപോലെ ചെറുതായ (ഭംഗിയുള്ള) പല്ല്
-
കൊച്ചരി
- നാ.
-
കുച്ചരി, കൊച്ചരിപ്പല്ല് = ഭംഗിയുള്ള ചെറിയ പല്ല്
-
കോചാരി
- നാ.
-
ഒരു വള്ളിച്ചെടി, കാട്ടുപീച്ചിൽ
-
ഗോചര
- വി.
-
പശുക്കൾ മേഞ്ഞുകൊണ്ടിരിക്കുന്ന
-
ഇടയ്ക്കിടയ്ക്കു ചെന്നുചേരുന്ന
-
ഭൂമിയിൽ സഞ്ചരിക്കുന്ന
-
ഇന്ദ്രിയങ്ങൾക്കു വിഷയമായ
-
പ്രവേശിക്കത്തക്ക
-
ജനപ്രീതിയുള്ള