-
കങ്കം
- നാ.
-
ഒരു രാജ്യം
-
കഴുകൻ, പെരുമ്പരുന്ത്
-
ഒരുതരം വലിയ കൊക്ക്
-
ഒരിനം മാവ്
-
കണികം
- നാ.
-
ധാന്യമണി
-
തുള്ളി
-
ഒരു വസ്തുവിൻറെ ഏറ്റവും ചെറിയ ഭാഗം
-
കനകം
- നാ.
-
സ്വർണം
-
മലയകത്തി
-
പ്ലാശ്
-
നാഗപ്പൂമരം
-
കറുത്ത ഉമ്മത്ത്
-
മഞ്ഞക്കുറുഞ്ഞി
-
കണ്ണഗുഗ്ഗുലു
-
പൊന്നാവീരം
-
പീതചന്ദനം
-
ചെമ്പകം
-
കാണുകം
- നാ.
-
പൂവൻകോഴി
-
കാക്ക
-
ഒരുമാതിരി പാത്ത
-
തൂക്കണാംകുരീൽ
-
കിണുക്കം
- നാ.
-
കിലുക്കം, ചെറിയ മണിയുടെതുപോലുള്ള നേരിയ ശബ്ദം
-
കരച്ചിൽ (കുട്ടികളുടേതുമാതിരി)
-
കിണുപ്പ്, വണ്ണം
-
കുണകം
- നാ.
-
പിറന്നധികം കഴിയാത്ത മൃഗക്കുട്ടി
-
കുണുക്കം
- നാ.
-
കുലുക്കം, കുലുങ്ങിക്കൊണ്ടുള്ള ഇളക്കം, ആട്ടം
-
കൊഞ്ചിക്കുഴയൽ
-
കുനഖം
- നാ.
-
ചീത്തനഖം
-
നഖത്തിലുണ്ടാകുന്ന രോഗം, കുഴിനഖം നഖച്ചുറ്റ് മുതലായവ
-
കോണകം
- നാ.
-
(പുരുഷന്മാരുടെ) ഗുഹ്യഭാഗം മറയ്ക്കുന്നതിന് അരയിൽ കെട്ടിയിട്ടുള്ള ചരടിലോ അരഞ്ഞാണിലോ കോർത്ത് ഉടുക്കുന്ന വീതികുറഞ്ഞു നീളം കൂടിയ തുണിക്കഷണം. (പ്ര.) കോണകം നെയ്യുക = കഷ്ടപ്പെടുക. കോണകം പിഴിയുക = ഹീനമായ വിധത്തിൽ സേവകവൃത്തി ചെയ്യുക
-
കൗങ്കം
- നാ.
-
കൊങ്കണദേശം