1. ഋഷ്യകേതനൻ, -കേതു

    1. നാ.
    2. ഋശ്യകേതു, അനിരുദ്ധൻ
  2. ഒരുച്ചെന്നി, -ക്കുത്ത്

    1. നാ.
    2. നെറ്റിയുടെ ഒരുവശത്തുമാത്രം അനുഭവപ്പെടുന്ന തീവ്രമായ വേദന, ഒരുതരം തലവേദന
  3. കതി

    1. അവ്യ.
    2. എത്ര
  4. കത്തി1

    1. നാ.
    2. മുറിക്കുന്നതിനും അറുക്കുന്നതിനും ഉള്ള ഉപകരണം, ഉദാ: വെട്ടുകത്തി
    3. യുദ്ധം ചെയ്യുവാൻ ഉപയോഗിക്കുന്ന മൂർച്ചയുള്ള ആയുധം, കത്തിവാൾ
    4. ക്ഷൗരം ചെയ്യുന്നതിനുള്ള കത്തി, (പ്ര.) കത്തി വയ്ക്കുക = കൊല്ലുക
    5. കഥകളിയിലെ ഒരുതരം വേഷം
  5. കത്തി2

    1. -
    2. "കത്തുക" എന്നതിൻറെ ഭൂതരൂപം.
  6. കത്തിവാൾ, കത്തു-

    1. നാ.
    2. കത്താൾ, വെട്ടുകത്തി
  7. കത്ത്1

    1. -
    2. "കത്തുക" എന്നതിൻറെ ധാതുരൂപം.
  8. കത്ത്2

    1. നാ.
    2. എഴുതി അയയ്ക്കുന്ന സന്ദേശം, എഴുത്ത്
    3. കളിക്കാനുള്ള ചീട്ട്
  9. കഥ

    1. നാ.
    2. സംഭവങ്ങൾ അടുക്കി വിവരിക്കുന്നത്, സംഭവം, ചരിതം
    3. കൽപിതകഥാപാത്രങ്ങളെക്കൊണ്ടു നിർമിക്കുന്ന പ്രബന്ധം. (കെട്ടുകഥ, ചെറുകഥ, ആഖ്യായിക മുതലായവ), (പ്ര.) കഥയറിയാതെ ആട്ടം കാണുക = അറിയേണ്ടതറിയാതെ ഇടപെടുക
    4. കാര്യം, വിവരം, സംഗതി, വസ്തുത, വസ്തിസ്ഥിതി
  10. കദാ

    1. അവ്യ.
    2. എപ്പോൾ, = കദാനു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക