1. ഉറക്കെ, -ക്കനെ, ഒറ-

    1. അവ്യ.
    2. ഉച്ചത്തിൽ, ഉറച്ച്
    3. മുറുകെ, ശക്തിയായി, ഊക്കോടെ
  2. ഓതിക്കൻ, -ക്കോൻ

    1. നാ.
    2. വേദം പഠിപ്പിക്കുന്ന ആൾ, അധ്യാപകൻ
  3. കണ1

    1. നാ.
    2. നിറവ്
    3. കുറ്റി
    4. പൂരം നക്ഷത്രം
    5. കുട്ടികൾക്കുണ്ടാകുന്ന ഒരു രോഗം (റിക്കറ്റ്)
    6. ഇല്ലിക്കമ്പ്
    7. അമ്പ്, ശരം
    8. പിടി. ഉദാ: തവിക്കണ
    9. ചക്കിൽ ഉപയോഗിക്കുന്ന ഉരുണ്ട തടി
    10. ചക്കയുടെ അല്ലി
    11. മടിക്കുത്ത്
    12. ആനയുടെ ശിശ്നം
    13. വിരലിൻറെയും മറ്റും സന്ധി
  4. കണ2

    1. നാ.
    2. ഒരുതരം ഈച്ച
    3. തിപ്പലി (എരിവുള്ളത്)
    4. വെളുത്ത ജീരകം
  5. കണാ

    1. ക്രി.
    2. കാണുക എന്ന ക്രിയയുടെ നിയോജക മ.പു.രൂപം. കണ്ടാലും "മുരാരി, കണാ" (രാ.ച.)
  6. കണി1

    1. നാ.
    2. രാവിലെ ഉണർന്ന് ആദ്യമായി കാണുന്ന കാഴ്ച, ശുഭദർശനം
  7. കണി2

    1. നാ.
    2. കണിയാൻ
  8. കണി3

    1. നാ.
    2. തുള്ളി
    3. പരമാണു
  9. കണു, കണവ്

    1. നാ.
    2. കരിമ്പിൻറെയും മറ്റും മുട്ട്, തടിയുടെ മുഴ
    3. മുള, വിരൽമടക്ക്, വിരൽമുട്ട്
  10. കണ്ണ

    1. നാ.
    2. പാദത്തിന് മുകളിൽ കണങ്കാലിനു കീഴറ്റം ഇരുവശത്തുമുള്ള മുഴ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക