1. അന്തർഘണം, -ഘനം, -ഘാതം

    Share screenshot
    1. വീട്ടിൻറെ മുമ്പിലുള്ള സ്ഥലം, മുറ്റം
  2. ആഢകികം, -കീനം

    Share screenshot
    1. നാലിടങ്ങഴി വിത്തുവിതയ്ക്കുന്ന സ്ഥലം
  3. ഈശകോൺ, -കോണം

    Share screenshot
    1. ഈശൻറെ ആധിപത്യമുള്ള ദിക്ക്, വടക്കേദിക്ക്
  4. കണം1

    Share screenshot
    1. തിപ്പലി
    2. തുള്ളി
    3. വളരെ ചെറിയ അംശം, തരി
    4. ധാന്യങ്ങളുടെ കണ്ണ്
    5. അഗ്നി, രത്നം മുതലായവയുടെ അംശം
  5. കണം2

    Share screenshot
    1. കൂട്ടം, കൂട്ടസദ്യ
  6. കണം3

    Share screenshot
    1. നിമിഷം
  7. കനം1

    Share screenshot
    1. ഭാരം
    2. വണ്ണം
    3. മഹിമ, മഹത്ത്വം
    4. ശ്രഷ്ഠത, കാഠിന്യം, കടുപ്പം, തീക്ഷ്ണത
    5. ഗൗരവം, അഭിമാനം, വൻപ്
  8. കനം2

    Share screenshot
    1. അധികമായി, ഏറ്റവും, ധാരാളം
  9. കനാം

    Share screenshot
    1. തുലാക്കട്ടയോടു ഘടിപ്പിച്ചിട്ടുള്ള മുള
  10. കാണം1

    Share screenshot
    1. പുരാതന ഭാരതത്തിൽ പ്രചരിച്ചിരുന്ന ഒരു സ്വർണനാണയം
    2. സംഭാവന, കാണിക്ക'
    3. നികുതി, കരം
    4. വരൻ വധുവിൻറെ വീട്ടുകാർക്കു വേണ്ടി കല്യാണദിവസം കൊടുക്കുന്ന തുക, പെൺപണം
    5. വസ്തു അനുഭവിക്കുന്നതിനുവേണ്ടി പലിശനിശ്ചയിച്ച് ആ പലിശ പാട്ടത്തിൽ കുറവുചെയ്യാനുള്ള വ്യവസ്ഥയോടുകൂടി ഭൂവുടമയ്ക്കു മുമ്പേറായി കൊടുക്കുന്ന പണം, കാണാർഥം
    1. കൈക്കാണം = കൈക്കൂല
    2. തോട്ടക്കാണം = ഭൂമികൾ കൈമാറുമ്പോൾ മാടമ്പിക്കുകൊടുക്കുന്ന കാണിക്ക
    3. ഒപ്പുകാണം = പ്രമാണത്തിൽ ഒപ്പുവയ്ക്കുന്ന അവസരത്തിൽ വസ്തുവാങ്ങുന്ന ആൾ ജന്മിക്കുനൽകുന്ന ആചാരപ്പണം
    4. സാക്ഷിപ്പടി കുഴിക്കാണം = ഭൂമിയിൽചെയ്ത ദേഹണ്ണത്തിനു (വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്നതിന്) നൽകുന്ന പ്രതിഫലം
    5. കുറ്റിക്കാണം = ഭൂമിയിൽനിന്നു മുറിക്കുന്ന വൃക്ഷങ്ങളുടെപേരിൽ സർക്കാരിനോ ഭൂവുടമയ്ക്കോ നൽകേണ്ട തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക