1. ഖോടി

    1. നാ.
    2. സൂത്രശാലിനി
  2. കൊറ്റി1

    1. നാ.
    2. പശു
    3. പെണ്ണാട്
    4. പെരുച്ചാഴി
    5. കുഞ്ഞ്
    6. പെൺപൂച്ച
    7. ഒരിനം വണ്ട്
  3. കൊറ്റി2

    1. നാ.
    2. ഒരിനം പക്ഷി
    3. ശുക്രനക്ഷത്രം
    4. ലുബ്ധുള്ള സ്ത്രീ
  4. കോടി1

    1. നാ.
    2. പുതുമ
    3. പുതിയ വസ്ത്രം, അലക്കാത്ത വസ്ത്രം
    4. തുണി
  5. കോടി2

    1. നാ.
    2. കൂട്ടം
    3. വളവ്
    4. വില്ലിൻറെ വളഞ്ഞ അഗ്രഭാഗം
    5. (ആയുധത്തിൻറെ) അഗ്രം, വക്ക്
    6. ഒരു സംഖ്യ, നൂറു ലക്ഷങ്ങൾ കൂടിയത്, കോടി അർച്ചന = കോടി പ്രാവശ്യം മന്ത്രപൂർവം ചെയ്യുന്ന അർച്ചന
    7. ഏറ്റവും ഉയർന്ന ഭാഗം. ഉദാ: പരകോടി
    1. ഗണിത.
    2. ഒരു മട്ടത്രികോണത്തിൻറെ ഒരു വശം
    1. നാ.
    2. ഒരു പ്രശ്നത്തിൻറെ ഒരു വശം, വാദമുഖം
    3. വർഗം, വകുപ്പ്, രാജ്യം
    4. അറ്റം, വക്ക്. ഉദാ: കോടിക്കഴുക്കോൽ
    5. സമുദ്രത്തിലേക്കോ ജലാശയത്തിലേക്കോ ഉന്തിനിൽക്കുന്ന ഭൂഭാഗം
    6. വീടിൻറെ പിൻഭാഗം
    7. സൈന്യത്തിൻറെ പിൻഭാഗം
  6. കോടി3

    1. വി.
    2. ഉഗ്രമായ, തീക്ഷ്ണമായ, പരമമായ
  7. കൊടി

    1. നാ.
    2. മിന്നൽ
    3. പൊക്കിൾക്കൊടി
    4. കാക്ക
    5. നീളം
    6. കയറ്
    7. അറ്റം, മുന
    8. കൊടിമരം
    9. കമ്പിലോ, സ്തംഭത്തിലോ മറ്റോ കെട്ടിത്തൂക്കുന്ന കൂറ, പതാക
    10. പടരുന്ന ചെടി, വള്ളി
    11. ഉയർന്ന സ്ഥാനം
    12. ചില കന്നുകാലികളുടെ കാലിൽ വാണുന്ന വെളുത്ത അടയാളം
    13. മേന്മയുള്ളത്, സൗന്ദര്യമുള്ളത്
    14. കാള. പോത്ത് തുടങ്ങിയ മൃഗങ്ങളുടെ ജനനേന്ദ്രിയം
    15. ആധിപത്യം
  8. ഘോടി

    1. നാ.
    2. കുതിര
    3. പെൺകുതിര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക