1. ഖോഡ

    1. വി.
    2. മുടന്തുള്ള, ഞൊണ്ടുന്ന
  2. കൊട1

    1. നാ.
    2. കൊടുക്കുക എന്ന പ്രവൃത്തി
    3. ഒരു പിതൃപൂജ, പിതൃക്കൾക്കു വഴിപാടു കൊടുക്കുന്ന ചടങ്ങ്
    4. തെക്കൻ തിരുവിതാങ്കൂറിലെ ചില ക്ഷേത്രങ്ങളിൽ നടത്തിവരുന്ന ഒരു ഉത്സവം, ദേവീദേവന്മാരെ ഉദ്ദേശിച്ചു ബലിയോ നൈവേദ്യമോ അർപ്പിക്കുന്നത്
  3. കൊട2

    1. നാ.
    2. കുട.കൊടകുത്തിക്കളി = പുലയച്ചെറുമികൾ ഒരു കൈയിൽ ഓലക്കുട പിടിച്ചുകൊണ്ട് താളം പിടിച്ചും ചുവടുവച്ചും നടത്തുന്ന ഒരിനം കളി
  4. കൊടാ

    1. ക്രി.
    2. കൊടുക്കുകയില്ല
  5. കൊറ്റ്1

    1. നാ.
    2. ജീവിതമാർഗം
    3. ആഹാരം, ഭക്ഷണം
    4. ധനമായും മറ്റും കൊടുക്കുന്ന കൂലി
    5. നക്ഷത്രം. (പ്ര.) കൊറ്റും കലസ്സും = കപ്പൽച്ചെലവ്. കൊറ്റുക, കൊറ്റൊടുങ്ങുക = അരിയറ്റുപോകുക, മരിക്കുക
  6. കൊറ്റ്2

    1. നാ.
    2. കൽപ്പണി
    3. കൊത്തൻ
    4. ഒരുദിവസത്തെ തച്ച്
  7. കോട1

    1. നാ.
    2. തണുപ്പ്
    1. വി.
    2. തണുത്ത, ഉദാ: കോടക്കാറ്റ്
  8. കോട്1

    1. -
    2. "കോടുക1" എന്നതിൻറെ ധാതുരൂപം.
  9. കോട്2

    1. നാ.
    2. കോട്ട
    3. ഊത്തുകുഴൽ
    4. കവിൾത്തടം
    5. വളവ്
    6. കൊമ്പ്
    7. കുന്നിൻറെ മുകളറ്റം
    8. മല, കുന്ന്
    9. അഗ്രം, അറ്റം
    10. പാർശ്വം
    11. പ്രദേശം
    12. കാലയളവ്
  10. കോട്3

    1. നാ.
    2. കോടതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക