1. ഗട്ടർ

    1. നാ.
    2. ഓട, അഴുക്കുചാൽ
    3. രോഡിൻറെ നടുവിലുള്ള കുഴി
  2. കുടൽ, കുടർ

    1. നാ.
    2. വയറ്റിനകത്ത് ആമാശയത്തിൻറെ അടിഭാഗം മുതൽ ഗുദദ്വാരം വരെയുള്ള ദഹനേന്ദ്രിയഭാഗം. (പ്ര.) കുടലുകായുക, -എരിയുക = വിശന്നുവലയുക. കുടലെടുത്തു മാലയിടുക = നിർദയമായി പകവീട്ടുക. "കുടലെടുത്തുകാണിച്ചാലും വാഴനാര്" (പഴ.)
  3. കൂട്ടർ

    1. നാ. ബ.വ.
    2. ഒരേ കൂട്ടത്തിലോ വർഗത്തിലോ പെട്ടവർ, ഇനക്കാർ, ബന്ധുക്കൾ, കൂട്ടക്കാർ, കൂട്ടുകാർ
  4. കറ്റവാഴ, കറ്റാർ-

    1. നാ.
    2. ഒരു ഔഷധച്ചെടി
  5. കൊട്ടറ

    1. നാ.
    2. അടുക്കള
    3. കലവറ
  6. കോട്ടാർ

    1. നാ.
    2. ഒരു സ്ഥലനാമം, കോട്ടാറൻ മുറി = കോട്ടാർ എന്ന സ്ഥലത്തു നെയ്യുന്ന വസ്ത്രം
    3. ഒരു ജാതി വലിയ തിരണ്ടി മത്സ്യം
  7. കെട്ടറ

    1. നാ.
    2. കാരാഗൃഹം, തടവുമുറി
  8. കുടർ

    1. നാ.
    2. കുടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക