1. ഗണിതം

    1. നാ.
    2. മാത്ര സംഖ്യ പരിമാണം മുതലായവയെ സംബന്ധിച്ച ശാസ്ത്രം, കണക്ക് (ബീജഗണിതം, അങ്കഗണിതം, രേഖാഗണിതം മുതലായവയും അവയുമായി ബന്ധപ്പെട്ട ക്രിയകളും)
    3. സംഖ്യ, വർഗസങ്കലനസംഖ്യ
    4. ജ്യോതിശാസ്ത്രം
    5. (ജ്യോ.) ഗ്രഹനക്ഷത്രാദികളുടെ സ്ഥാനവും ഫലങ്ങളും നിർണയിക്കുന്ന ക്രിയ
    6. ഗണിക്കപ്പെട്ടത്
    7. നാലുമാത്ര ചേർന്ന കാലയലവ്
    8. നൂറുകോടി
  2. കാണാദം

    1. നാ.
    2. കണാദമതം, വൈശേഷികദർശനം
  3. കൊണിതം

    1. നാ.
    2. കുഴപ്പം, വിഷമം
    3. കട്ടളയുടെ അരികിലുള്ള കൊത
    4. അരിക്
    5. കൊക്കിപോലെ വളച്ചെടുത്ത കമ്പി
    6. പണിക്കൂലി
  4. ഗുണിതം

    1. നാ.
    2. ഗുണനക്രിയ
    3. ഗുണിച്ചുകിട്ടിയ തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക