1. ഗന്ധി

    1. നാ.
    2. ജീരകം
    1. വി.
    2. ഗന്ധമുള്ള, മണമുള്ള
    1. നാ.
    2. ഒരു സുഗന്ധദ്രവ്യം, പുൽക്കുങ്കുമം
    3. ഒരു കീടം (സമാസാന്തത്തിൽ)
  2. കന്ധി1

    1. നാ.
    2. കഴുത്ത് (ശിരസ്സിനെ വഹിക്കുന്നത്)
    3. സമുദ്രം (ജലത്തെ വഹിക്കുന്നത്)
  3. കന്ധി2

    1. നാ.
    2. ഒരു ഭാഷ, കൂയി, ഖൊന്ദ്. താരത. കന്ധ്
  4. കന്ദി

    1. നാ.
    2. ചേന
  5. ഗാന്ദി

    1. നാ.
    2. ഗാന്ദിനി
  6. ഗാന്ധി

    1. നാ.
    2. രാഷ്ട്രപിതാവായ മഹാത്മാഗാന്ധി
  7. കാന്തി

    1. നാ.
    2. ദുർഗ
    3. ലക്ഷ്മീദേവി
    4. ഇച്ഛ, ആഗ്രഹം
    5. സൗന്ദര്യം, ഭംഗി
    6. ശോഭ, തിളക്കം
    7. സുന്ദരി, കമനി
    8. നായികാശ്രിതങ്ങളായ ഇരുപത്തിയെട്ട് അലങ്കാരങ്ങളിൽ ഒന്ന്
    9. സ്ത്രീകൾക്ക് രത്യാദികളായ ഭാവങ്ങൾ ഹേതുവായി ഉണ്ടാകുന്ന പന്ത്രണ്ടുവിധം ഭാവഹാവാദികളായ അനുഭവങ്ങളിൽ ഒന്ന്
    10. കാവ്യത്തിൻറെ ദശഗുണങ്ങളിൽ ഒന്നുള്ളത് (ശബ്ദഗുണമെന്നും അർത്ഥഗുണമെന്നും രണ്ടുവിധം)
    11. ശബ്ദങ്ങൾക്കും അർത്ഥങ്ങൾക്കും കൽപിച്ചിട്ടുള്ള ആറുവിധ അലങ്കാരങ്ങളിൽ ഒന്ന്
    12. ഗണപതിയുടെ ഒരു പത്നി
    13. ചന്ദ്രൻറെ കലകളിൽ ഒന്ന്
    14. ചന്ദ്രൻറെ ഭാര്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക