1. ഗമക

    1. വി.
    2. ഗമിപ്പിക്കുന്ന, സൂചിപ്പിക്കുന്ന
    3. തെളിവാക്കുന്ന
    4. ബോധ്യപ്പെടുത്തുന്ന, വിശദമാക്കുന്ന
  2. കാമഗ2

    1. നാ.
    2. വ്യഭിചാരിണി
    3. കുയിൽപ്പെട
  3. കവുങ്ങ്, കമുക്

    1. നാ.
    2. അടയ്ക്കാമരം
  4. കാമഗ1

    1. വി.
    2. യഥേഷ്ടം പ്രവർത്തിക്കുന്ന അല്ലെങ്കിൽ പോകുന്ന, ആത്മപ്രചോദനത്തെ അനുസരിക്കുന്ന
    3. ഇഷ്ടമ്പോലെ പോകുകയും വരികയും ചെയ്യുന്ന
  5. കാമുകി

    1. നാ.
    2. നീർക്കോഴി
    3. കാമാവേശമുള്ളവൾ, സംഭോഗേച്ഛയോടെ പുരുഷനെ സ്നേഹിക്കുന്നവൾ, പ്രമമുള്ളവൾ
    4. പ്രിയ, ഭാര്യ
    5. വെള്ളിൽപ്പക്ഷി
  6. കൈമുക്ക്, -മുക്കൽ

    1. നാ.
    2. സത്യപരീക്ഷണാർഥം ക്ഷേത്രസങ്കെതങ്ങളില്വച്ചു തിളച്ച എണ്ണയിലോ നെയ്യിലോ കൈമുക്കുന്ന സമ്പ്രദായം
  7. കമുക്, കവുങ്ങ്, കമുങ്ങ്, കഴുങ്ങ്, കമുങ്ക്

    1. നാ.
    2. വണ്ണം കുറഞ്ഞു നീണ്ടുരുണ്ട ഒറ്റത്തടിയോടുകൂടിയ ഒരു ഫലവൃക്ഷം, അടയ്ക്കാമരം
  8. ഗോമുഖി

    1. നാ.
    2. ഗംഗയുടെ ഉത്പത്തിസ്ഥാനം
    3. ശ്രീകോവിലിലുള്ള ഓവ്
    4. ഗോമുഖാകൃതിയിലുള്ള പാത്രം
    5. മൂന്നുമാസം പ്രായമുള്ള ശിശുവിനെ ആവേശിക്കും എന്നു കരുതപ്പെടുന്ന ഒരു ദുർദേവത
  9. കമ്മുക

    1. ക്രി.
    2. വായ് നല്ലവണ്ണംതുറന്ന് ആഞ്ഞുകടിച്ചുവായ്യ്ക്കുള്ളിലാക്കുക
    3. വല്ലവരുടെയുംവക കൈക്കലാക്കി ഒളിക്കുക (പ്ര.)
    4. സംസാരിക്കുമ്പോൾ തൊണ്ടകാറുക
  10. കാമുക1

    1. വി.
    2. ഏതെങ്കിലും വസ്തു കിട്ടുവാനാഗ്രഹിക്കുന്ന, ഇഷ്ടപ്പെടുന്ന
    3. സംഭോഗേച്ഛയുള്ള, പ്രമമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക