1. ഗമകം

    1. നാ. സംഗീ.
    2. തെളിവ്
    3. സ്വരാലാപനത്തിലെ വൈചിത്യ്രം
    4. സൂചിപ്പിക്കുന്നത്, തീരുമാനത്തിലേക്കു നയിക്കുന്നത്
  2. കമുക്കം

    1. നാ.
    2. രഹസ്യം, മൗനഭാവം
  3. കാമികം

    1. നാ.
    2. കുളക്കോഴി
    3. കാട്ടുതാറാവ്
    4. ഇരുപത്തെട്ടു ശൈവാഗമങ്ങളിലൊന്ന്
  4. കാമുകം

    1. നാ.
    2. ഞാഴൽ
    3. അശോകം
    4. കുരുക്കുത്തിമുല്ല
    5. മലവേപ്പ്
    6. വില്ല്
    7. ചക്രവാകം
    8. കാട്ടുപ്രാവ്
    9. കുരുകിൽപ്പക്ഷി
  5. കുമുഖം

    1. നാ.
    2. "വിരൂപമായ മുഖത്തോടുകൂടിയത്", പന്നി
  6. ഗോമുഖം

    1. നാ.
    2. മുതല
    3. സ്രാവ്
    4. ഒരു യോഗാസനം
    5. പശുവിൻറെ മുഖം
    6. ഒരു വാദ്യവിശേഷം, ഒരിനം കാഹളം
    7. ഒരുതരം ശംഖ്
    8. സുഗന്ധലേപനം
    9. ജപമാല സൂക്ഷിക്കുന്ന സഞ്ചി
    10. ശ്രീകോവിലിൽനിന്നും വെള്ളമൊഴുകിപ്പോകുന്നതിനുള്ള ഓവ്
    11. ചുവരിൽ കള്ളന്മാർ തുരന്നുണ്ടാക്കുന്ന ദ്വാരമാർഗം
    12. ഗംഗയുടെ ഉത്പത്തിസ്ഥാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക