-
കയന, കയനെ
- മുഴുവൻ, പൂർണമായ (പ.മ.)
-
കയ്യൻ, കൈയൻ
- താണജാതുഇക്കാരൻ
- ദുഷ്ടൻ, അധമൻ, നീചൻ, വെറുക്കപ്പെട്ടവൻ
- ഒരുതരം ആറ്റുമീൻ, കൈച്ചൽ
-
കയ്യാണി
- കൈയാണി, കൈത്തോട്, ചെറിയ ചാൽ
-
കൊയിന(ആ), കൊയന, കൊയനാവ്
- സിങ്കോണാ വൃക്ഷത്തിൽ നിന്നെടുക്കുന്ന ഒരു ഔഷധം
-
കൈയിണ
- രണ്ടുകൈ
-
ഗയൻ
- ഒരു ഗന്ധർവൻ
- ദുഷ്യന്തപുത്രനായ ഭരതൻറെ അഞ്ചുപുത്രന്മാരിൽ ഒരുവൻ
- മനുഷ്യപുത്രനായ സുദ്യുംനൻറെ പുത്രൻ