-
കലഭം
- ഉമ്മത്ത്
- = കളഭം
-
കളഭം1
- ചന്ദനക്കൂട്ട്
- ക്ഷേത്രങ്ങളിലെ ദേവവിഗ്രഹത്തിൽ ചന്ദനം ചാർത്തൽ. (പ്ര.) കളഭാഭിഷേകം. കളഭമാടുക = കളഭം പൂജിച്ചു ദേവവിഗ്രഹത്തിൽ ഒഴിക്കുക
- ചേരുവ, കൂട്ട്
-
കളഭം2
- ആനക്കുട്ടി, അഞ്ചുവയസ്സുള്ളതെന്ന് മാതംഗലീല. പത്തോപന്ത്രണ്ടോ വയസ്സിനുമേൽ മുപ്പതുവയസ്സിനകം പ്രായമുള്ളതെന്നു മതഭേദം
- ഒട്ടകക്കുട്ടി
- മൃഗങ്ങളുടെ കുട്ടി
-
ക്ലീബം
- ഭീരു
- ആണും പെണ്ണുമല്ലാത്തത്, നപുംസകം
- നപുംസകലിംഗം
-
ഗല്ഭം
- അഹങ്കാരം
- ധൈര്യം