-
കളിക്കുക
- കളിയിൽ ഏർപ്പെടുക. പന്ത് ചീട്ട് മുതലായ ഉപകരണങ്ങൾകോണ്ട് ഉല്ലാസപ്രദമോ വ്യായാമപരമോ ആയകളികളിൽ പങ്കെടുക്കുക. ഉദാ: ചീട്ടുകളിക്കുക, പന്തുകളിക്കുക
- വിനോദപരമായ കാര്യത്തിൽ ഇടപെടുക, മനസ്സിനുല്ലാസം ഉണ്ടാക്കുന്ന പ്രവൃത്തിയിൽ ഇടപെടുക, രസിക്കുക, രമിക്കുക. (പ്ര.) തീയോടുകളിക്കുക = എതിരാളിയുടെ ശക്തിയറിയാതെ പെരുമാറുക
- മദിക്കുക, തിമിർക്കുക, അഹങ്കരിക്കുക
- നാടകം കഥകളി മുതലായ ദൃശ്യകലകൾ രംഗത്ത് അവതരിപ്പിക്കുക, ആടുക, അഭിനയിക്കുക
- വിലസുക, വർത്തിക്കുക
-
ഗളിക്കുക
- ഊറുക, ഇറ്റിറ്റുവീഴുക. ഒഴുകുക
- താഴോട്ടുവീഴുക, വേർപെടുക
- മറയുക, അപ്രത്യക്ഷമാകുക
- ഉരുകിച്ചേരുക
-
ഗാളിക്കുക
- അരിക്കുക