1. ഗളൗഘം

    1. നാ. ആയുര്‍.
    2. ഒരു രോഗം, പിത്തകഫങ്ങൾ കോപിച്ച് തൊണ്ടയിൽനീർക്കെട്ടുണ്ടായി ഒന്നും ഇറക്കാൻ കഴിയാതെ വരുന്നത്
  2. ഗളകം

    1. നാ.
    2. ഒരിനം മത്സ്യം
    3. കഴുത്ത്, തൊണ്ട
  3. ഗാളകം

    1. നാ.
    2. ഒഴുകൽ, വാർക്കൽ
  4. കാളകം

    1. നാ.
    2. ചേരുമരം
    3. ഒരു ദേശം
    4. കാലകം
    5. ലിംഗത്തിലുണ്ടാകുന്ന ഒരു രോഗം (മാംസം ദുഷിച്ച് കറുക്കുകയും വിണ്ടുപഴുത്ത് ക്രമേണ നുറുങ്ങിപ്പോകുകയും ചെയ്യുന്നതു രോഗലക്ഷണം)
    6. തടികളിൽ പ്രാണികൾ തുളച്ചുണ്ടാകുന്ന ദ്വാരം
  5. ഖൾഗം

    1. നാ.
    2. വാൾ
  6. ഗാളികം

    1. നാ.
    2. ഇലക്കറി
  7. കളികം1

    1. നാ.
    2. വാലുഴുവം
  8. ഗോളകം

    1. നാ.
    2. ഉണ്ടശർക്കര
    3. പന്ത്
    4. ഉരുണ്ടവസ്തു, ഗോളം, പിണ്ഡം
    5. ബിംബത്തെ മൂടത്തക്കവണ്ണം നിർമ്മിച്ചിട്ടുള്ള ലോഹാവരണം
    6. സ്ഫടികനിർമ്മിതവും ഗോളാകൃതിയിലുള്ളതുമായ അലങ്കാരവസ്തു
    7. ദേവാലയങ്ങളുടെയും മറ്റും മുകളിലുണ്ടാക്കുന്ന ഗോളാകൃതിയിലുള്ള പണിത്തരം
    8. രണ്ടംഗുലംചേർന്ന അളവ്
    9. വലിയ മൺപാത്രം
  9. കളികം2

    1. നാ.
    2. അന്നിൽപ്പക്ഷി
  10. കാളികം

    1. നാ.
    2. മേഘം
    3. കറുപ്പ്
    4. കാരകിൽ
    5. കൊക്ക്
    6. മരമഞ്ഞൾ
    7. മഷി
    8. മണിത്തക്കാളി
    9. പീതചന്ദനം
    10. കരിംചന്ദനം
    11. ഉപപുരാണങ്ങളിൽ ഒന്ന്, കാളികാപുരാണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക