1. ഗവി

    1. നാ.
    2. ഭക്ഷണം, വാക്ക്
  2. കവി1

    1. -
    2. "കവിയുക" എന്നതിൻറെ ധാതുരൂപം.
  3. കവി2

    1. നാ.
    2. ചേനയും മറ്റും നടുന്ന തടം മൂടാനായി ഇടുന്ന ഇല
  4. കവി3

    1. നാ.
    2. ബ്രഹ്മാവ്
    3. പക്ഷി
    4. സൂര്യൻ
    5. കവനം ചെയ്യുന്ന (കവിത എഴുതുന്ന) ആൾ
    6. കാവ്യം, കവിത, ശ്ലോകം. (പ്ര.) കവിവകച്ചൽ, കവിപാടൽ = കാവ്യരചന
    7. വിദ്വാൻ, ബുദ്ധിമാൻ, ക്രാന്തദർശി
    8. ഋഷി, ജ്ഞാനി
    9. ശുക്രമഹർഷി
    10. ഭൃഗുവിൻറെ പുത്രൻ, ശുക്രൻറെ അച്ഛൻ
    11. വാൽമീകി (മഹർഷി) ആദികവി
    12. വൈവസ്വതമനുവിൻറെ പത്തുപുത്രന്മാരിൽ ഒരാൾ
    13. താമസമന്വന്തരത്തിലെ സപ്തമഹർഷികളിലൊരാൾ
    14. പ്രിയവ്രതന് ബർഹിഷ്മതിയിലുണ്ടായ പുത്രന്മാരിൽ ഒരാൾ
    15. ഋഷഭൻറെ പുത്രന്മാരായ നവയോഗികളിൽ ഒരാൾ
    16. കടിഞ്ഞാണിൽ കുതിര കടിച്ചുപിടിക്കുന്ന ലോഹക്കഷണം, കടിയിരുമ്പ്
  5. കവി4

    1. നാ.
    2. കുരങ്ങ്
  6. കാവി2

    1. നാ.
    2. കപ്പലിൻറെ തലപ്പായ്
    3. വലിയപൊങ്ങുതടി
  7. കാവി3

    1. നാ.
    2. കള്ള്
  8. കാവി4

    1. നാ.
    2. ഒരുജാതി ചെറിയ പക്ഷി
  9. കാവി1

    1. നാ.
    2. കാവിമണ്ണ്
    3. കാവിമണ്ണിൻറെ നിറം
    4. കാവിവസ്ത്രം. (പ്ര.) കാവിമുക്കുക = വസ്ത്രങ്ങളിൽ കാവിഉപയോഗിച്ചു നിറംപിടിപ്പിക്കുക. കാവിഉടുക്കുക = സന്യസിക്കുക
    5. വെറ്റിലമുറുക്കുന്നതുകൊണ്ടു പല്ലിനുണ്ടാകുന്ന നിറം
  10. കപി, കവി

    1. നാ.
    2. നെല്ലി
    3. വിഷ്ണു
    4. രക്തചന്ദനം
    5. സൂര്യൻ
    6. ആന
    7. പന്നി
    8. കുരങ്ങ്
    9. അറബിക്കുന്തുരുക്കം
    10. വലിയ ഉങ്ങ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക