1. ഗായക

    1. വി.
    2. പാടുന്ന
  2. കായക

    1. വി.
    2. കായിക
  3. കായുക

    1. ക്രി.
    2. ഉണങ്ങുക
    3. ചൂടുള്ളതാവുക, ചൂടുപിടിക്കുക. ഉദാ: വെള്ളം കായുക, അകം കായുക. "കാഞ്ഞവെള്ളത്തിൽ വീണപൂച്ച പച്ചവെള്ളം കണ്ടാലും ഭയപ്പെടും" (പഴ.)
    4. പാകമാവുക
    5. പനിക്കുക
    6. ചൂടേൽക്കുക. ഉദാ: തീകായുക
    7. വിശക്കുക. ഉദാ: വയറുകായുക
    8. മരിക്കുക, കാഞ്ഞുപോകുക
    1. നാ.
    2. കായ്വ്
  4. കീയുക

    1. ക്രി.
    2. ഇറങ്ങുക, താഴോട്ടുവരുക
  5. കൊയ്യുക

    1. ക്രി.
    2. ധാന്യങ്ങൾ വിളഞ്ഞു പാകമാകുമ്പോൾ കതിർ മാത്രമായോ തണ്ടോടുകൂടിയോ അറുത്തെടുക്കുക, വിളവെടുക്കുക, (പ്ര.) കാറ്റുവിതച്ചു കൊടുങ്കാറ്റു കൊയ്യുക = ചെറിയ തെറ്റുകൾ ചെയ്ത് വലിയ ആപത്തുകൾക്കിടയാക്കുക
    3. വെട്ടിയെടുക്കുക, മുറിച്ചെടുക്കുക, അറുക്കുക
  6. കൈയൂക്ക്

    1. നാ.
    2. കയ്യൂക്ക്
  7. കയ്യൂക്ക്, കൈയ്-

    1. നാ.
    2. കൈക്കരുത്ത്, ശേഷി; കയ്യൂക്കുള്ളവൻ കാര്യക്കാരൻ. (പഴ.)
  8. ഗായിക

    1. നാ.
    2. പാട്ടുകാരി, പാടുന്നവൾ
  9. കായിക

    1. വി.
    2. ശാരീരികമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക