-
കുതം1
- കുതി, ചാട്ടം, കുതിക്കാൻ ആഞ്ഞുനിൽക്കൽ
- കഴിവ്
- ബലം. ഉദാഃ തോണിക്കു കുതമുണ്ട്
- സാധ്യത. ഉദാഃ കാര്യത്തിനു കുതമുണ്ട്
- ക്രമം, യോജിപ്പ്, ചേർച്ച. ഉദാഃ തമ്മിൽക്കെട്ടുവാൻ കുതമുണ്ട്
-
കുതം2
- ഗുദം (ഗ്രാമ്യം)
-
കുതം3
- തുമ്മൽ
-
കുഥ, കുഥം
- ആനയുടെയും മറ്റും പുറത്തിടുന്ന ചായമ്പിടിപ്പിച്ച തുണി, വർണക്കംബളം, ചെമ്പാരിപ്പടം
- രത്നക്കംബളം
- കുശ, വെളുത്തദർഭ
- പുരാണപ്രസ്തുതമായ ഒരുദേശം
-
ഗുദം
- മലദ്വാരം
-
ഗുദാം
- പണ്ടകശാല
- കാറ്റുംവെളിച്ചവും കടക്കാത്ത താമസസ്ഥലം
-
ഗൂഥം
- മലം