-
കർക്കൻ1
- കൃപണൻ
- ചിറ്റപ്പൻ
-
കറുക്കനെ
- നല്ല കറുപ്പായി, കറുക്കത്തക്കവണ്ണം
- ഗൗരവത്തിൽ, ക്രൂരമായി, കഠിനമായി
-
കറുക്കൻ
- കറുത്ത, കറുക്കുന്ന, മായം ചേർന്ന. ഉദാ: കറുക്കൻവെള്ളി
-
കാർഖാന
- തൊഴിൽ ശാല
- വാണിജ്യപ്രധാനമായ സ്ഥലം
-
കിറുക്കൻ
- ബുദ്ധിസ്ഥിരതയില്ലാത്തവൻ, ഭ്രാന്തൻ, കിറൂള്ളവൻ
- ഭ്രാന്തനെപ്പോലെ തോന്നിയവാസം പ്രവർത്തിക്കുന്നവൻ
-
കുറുക്കൻ
- മറ്റൊരാളുടെ പുറകെനടന്നു ഹീനപ്രവൃത്തി ചെയ്യുന്നവൻ, ഹീനൻ, നിസ്സാരൻ, ആപത്തിൽ ചെന്നുചാടാതെ ലാഭം തട്ടിയെടുക്കുന്നവൻ
- ശ്വാനവർഗത്തിൽപ്പെട്ട ചിലയിനം വന്യമൃഗങ്ങൾക്കു പൊതുവേ പറയുന്ന പേർ (ഊളൻ, കാടൻ, കുറുനരി എന്നിങ്ങനെ ദേശഭേദമനുസരിച്ചു പല പേരുകൾ.) (പ്ര.) കുറുക്കൻറെകൂട്ടിൽ കോഴിമാംസം അന്വേഷിക്കുക = പാഴ്വേല ചെയ്യുക
- കൗശലക്കാരൻ, സൂത്രശാലി
-
കൂർക്ക1, കൂർക്കൻ, കൂർക്കിൽ
- ഒരു കിഴങ്ങുചെടി, ചീവക്കിഴങ്ങു വള്ളി
- ഒരിനം കക്ക (പ.മ.)
-
കോറുകണ്ണ്
- കോങ്കണ്ണ്
-
ഗർഗൻ
- കാള
- യാദവരുടെ പുരോഹിതനായ ഒരു ഋഷി, ശ്രീകൃഷ്ണൻറെ ഗുരു