1. ഗർത്തിക

    1. നാ.
    2. നെയ്ത്തുശാല
  2. കാർത്തിക

    1. വി.
    2. കൃത്തികാ നക്ഷത്രത്തെ സംബന്ധിച്ച
    1. നാ.
    2. ഇരുപത്തിയെട്ടുനക്ഷത്രങ്ങളിൽ മൂന്നാമത്തേത്, ഇത് ആറുതാരകങ്ങൾ ചേർന്നതാണ് (ഏഴെന്നും പക്ഷം)
    3. കാർത്തിക നക്ഷത്രത്തിൽ ചന്ദ്രൻ നിൽക്കുന്ന ദിവസം
    4. കാർത്തികയിൽ പൂർണചന്ദ്രൻ നിൽക്കുന്ന മാസം, വൃശ്ചികമാസം. (പ്ര.) കാർത്തിക വിളക്ക് = ലക്ഷ്മീപ്രീതിക്കുവേണ്ടി വൃശ്ചികമാസത്തിലെ കാർത്തികനാളിൽ കൊളുത്തിവയ്ക്കുന്ന വിളക്ക്
    5. കാർത്തിക നക്ഷത്രത്തിൻറെ അധിദേവതകളായ ആറു ദേവിമാരിൽ ഓരോരുത്തരേയും കുറിക്കുന്ന പേര്. സുബ്രഹ്മണ്യനെ ആദ്യമായി മുലയൂട്ടിയത് കാർത്തികമാരാണ് (കാർത്തികേയൻ നോക്കുക)
    6. മേത്തോന്നി, കാന്തൾ (കാർത്തിക മാസത്തിൽ പൂക്കുന്നതിനാൽ ഈ പേർ)
  3. ഉത്കീർണക, -കർണിക, കീർത്തിക

    1. -
    2. ഒരുതരം കള്ളത്രാസ്.
  4. കാർത്തികി

    1. നാ.
    2. കാർത്തിക മാസത്തിലെ വളുത്തവാവ്. കാർത്തിക നക്ഷത്രവും വെളുത്തവാവും ഒന്നിച്ചുവരുന്ന ദിവസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക