-
ഘടഘട
- നാ. ശബ്ദാനു.
-
"ഘട ഘട" എന്നുള്ള ശബ്ദം
-
കുറ്റിക്കോട്ട, കുറ്റികോട്ട
- നാ.
-
കുറ്റികളുറപ്പിച്ച് താത്കാലികമായുണ്ടാക്കിയ കോട്ട, ചെറിയ കോട്ട
-
കടകട
- നാ. ശബ്ദാനു.
-
പല്ലുകടിക്കുന്ന ശബ്ദം, ബഹളം
-
കടുകടാ, -കടെ
- അവ്യ.
-
കടുപ്പത്തോടുകൂടി, കഠിനമായി, കർക്കശമായി, പരുഷമായി, നിർദയമായി
-
കടുകട്ടി
- വി.
-
അതികഠിനമായ, തീരെ ദുർഗ്രഹമായ
-
കടുകിട
- അവ്യ.
-
കടുകിനോളം, അൽപംപോലും
-
കട്ടാക്കുട്ടി
- നാ.
-
വീട്ടിലെ ജ്ംഗമസാധനങ്ങൾ, തട്ടുമുട്ടു സാധനങ്ങൾ, അല്ലറചിള്ളറ സാമാനങ്ങൾ, വീട്ടുസാമാനങ്ങൾ
-
രഹസ്യവേഴ്ച, സ്നേഹിച്ചുള്ള കൂട്ടുകെട്ട്
-
കറ്റുകെട്ട്
- നാ.
-
കാവ്യരചന
-
ഇല്ലാത്തതു ഉണ്ടാക്കിപ്പറയൽ
-
കിടുകിട, -കിടെ
- അവ്യ.
-
വളരെ കിടുങ്ങുമാറ്, നടുങ്ങുമാറ്, ശക്തമായി ഉലയത്തക്കവണ്ണം
-
കിടുകിട എന്നു ശബ്ദം ഉണ്ടാക്കുമാറ്
-
കിട്ടാക്കുറ്റി
- നാ.
-
കടം വീട്ടുവാൻ മുതലില്ലാത്തവൻ
-
തിരിച്ചുകിട്ടാൻ സാധ്യതയില്ലാത്ത മുതൽ, കിട്ടാക്കടം