-
ഘട്ട
- നാ.
-
ഒരു വൃത്തം
-
കട്ട2
- വി.
-
ഉറഞ്ഞുകട്ടിയായിട്ടുള്ള, കൂടിയുറച്ച. ഉദാ: കട്ടത്തൈര്, കട്ടച്ചുണ്ണാമ്പ്
-
പൊക്കം കുറഞ്ഞ, മുണ്ടനായ, ചെറിയ. താരത. കട്ടയാൻ. കട്ടചിരൽ = തള്ളവിരൽ
-
കട്ട്
- നാ.
-
മരിച്ചീനിയിലും മറ്റുമുള്ള വിഷാംശം
-
കട്ട1
- നാ.
-
തടിക്കഷണം
-
കട്ടിപിടിച്ച സാധനം, കട്ടയായ സാധനം, ഏതെങ്കിലും ദ്രവസാധനം ഉറഞ്ഞു ഘനീഭവിച്ചത്, കട്ടിയുള്ള സാധനത്തിൻറെ ഒരു കഷണം. ഉദാ: മഞ്ഞുകട്ട, ചെളിക്കട്ട. (പ്ര.) കട്ടകുത്തുക = കട്ടകുത്തി വരമ്പ് ഉണ്ടാക്കുക
-
കുഴച്ച മണ്ണോ ചെളിയോ പ്രത്യേകരൂപത്തിൽ അറുത്ത് ഉണക്കിയെടുത്തത് (ഭിത്തികെട്ടുവാനും മറ്റുമായി)
-
തട്ട്, വേദി
-
മെതിയടി, മരംകൊണ്ടുള്ള പാദരക്ഷ
-
മുളയരി
-
തടിയിൽ വരകൾ ഇടുവാൻ ആശാരിമാർ ഉപയോഗിക്കുന്ന ഒരു ഉപകരണം (ത.മ.)
-
ആഭരണങ്ങളിൽ മൊട്ടുപോലെയോ തട്ടുപോലെയോ കനത്തുതടിച്ച ഭാഗം. ഉദാ: കട്ടവച്ച മോതിരം
-
പിരിയാണികയറ്റി ഉറപ്പിക്കുന്നതിനു പിരിയിട്ട ദ്വാരത്തോടുകൂടിയ മൊട്ട്
-
ഹാർമോണിയത്തിൽ വിരൽകൊണ്ട് അമർത്തി ശബ്ദം പുറപ്പെടുവിക്കുന്നതിനുള്ളത്
-
മീൻ വലയുടെ കയറിൽ ഇടയ്ക്കിടെ കെട്ടിയിടുന്ന മരക്കഷണം
-
കാട്ട്2
- വി.
-
(സമാസത്തിൽ) കാടിനെ സംബന്ധിച്ച, കാട്ടിലെ. ഉദാ: കാട്ടുകോഴി, കാട്ടരുവി
-
ഖട്ട
- നാ.
-
ഒരിനം പുല്ല്
-
ആസനം, പീഠം
-
കട്ടിൽ, ഇരിപ്പിടം
-
കാട്ട്1
- -
-
"കാട്ടുക" എന്നതിൻറെ ധാതുരൂപം.