-
കട്ടി
- കടുപ്പം, ഉറപ്പ്, ബലം. ഉദാ: മുണ്ടിൻറെ കട്ടി, മരപ്പട്ടയുടെ കട്ടി
- ഭാരം, സാന്ദ്രത
- തുലാസ്സിൽ തൂക്കുന്നതിന് ഉപയോഗിക്കുന്ന പടി, ലോഹക്കഷണം. ഉദാ: പത്തുകിലോ കട്ടി, തുലാസ്സും കട്ടിയും
- സ്വർണം വെള്ളി മുതലായവയുടെ കട്ട. ഉദാ: സ്വർണക്കട്ടി
- ദ്രവസാധനങ്ങൾ ഉറഞ്ഞു കട്ടപിടിച്ചത്. ഉദാ: പാൽക്കട്ടി, കരിപ്പുകട്ടി
- കാഠിന്യമുള്ള, ബലമുള്ള, കടുപ്പമുള്ള
- കനത്ത, ഉറപ്പും വണ്ണവുമുള്ള
- ഭാരമുള്ള. ഉദാ: കട്ടിച്ചുമട്
-
കാട്ടി1
- "കാട്ടുക" എന്നതിൻറെ ഭൂതരൂപം.
കാട്ടി2
- കാണ്ടാമൃഗം
- കാട്ടുമാട്, കടമാൻ (നീണ്ടകൊമ്പുള്ളത്, സസ്യഭുക്കും കൂട്ടമായി അലയുന്നതും ആണ്)
- കാട്ടെരുമ
- ഒരിനം പക്ഷി, ആൾക്കാട്ടി. "കാക്ക നോക്കറിയും കാട്ടി ആളറിയും" (പഴ.)
ഖട്ടി
- ശവക്കട്ടിൽ
ഘട്ടി1
- ചെറിയ കടവ്
ഘട്ടി2
- കനം
- സാമർത്ഥ്യം, ചുണ
- ഉറപ്പ്. ഘട്ടിസ്സാദം = പടചോറ്