-
കണ്ട1
- കാഴ്ചയിൽപ്പെട്ട. ലിംഗവചനപ്രത്യയങ്ങൾചേർത്തു കണ്ടവൻ, -വൾ, -ത് ഇത്യാദിരൂപങ്ങളും കണ്ടപോലെ, കണ്ടമാനം, കണ്ടിടത്ത് ഇത്യാദി അവ്യയവങ്ങളും ഉണ്ടാകുന്നു
- യാദൃശ്ച്ഛികമായി കണ്ണിൽപ്പെട്ട, വല്ല, ഏതെങ്കിലും
- നേടിയ. ഉദാ: അപ്പൻ കണ്ടമുതൽ. (പ്ര.) കണ്ടകടച്ചാണി = ഏതെങ്കിലുമൊക്കെ. കണ്ടവൻ = അന്യൻ
-
കണ്ട2
- മുകൾഭാഗം, മണ്ട, തെങ്ങ് കമുക് മുതലായവയുടെ അഗ്രഭാഗത്ത് ഓലകൾ തടിയോട് ചേരുന്നിടം
- കഴുത്ത്, തല
-
കണ്ട3
- കിഴങ്ങ്
-
കണ്ട4
- കണ്ടൽ
-
കണ്ട5
- നമ്പിടിമാരുടെ 18 സംഘങ്ങളിൽ ഒന്ന്
-
കണ്ടി1
- "കണ്ടിക്കുക" എന്നതിൻറെ ധാതുരൂപം.
-
കണ്ടി2
- പഴുത്, വിടവ്, വേലിയിലോ മതിലിലോ കടന്നുപോകാനുള്ള വിടവ്
-
കണ്ടി3
- ചുരം, മലയ്ക്കു ചുറ്റുമുള്ള പ്രദേശം
-
കണ്ടി4
- ഒരു തൂക്കം, 20 മന്ന്
- നാലു ഗജം നീളമുള്ള ഒരു അളവുകോൽ, 1 കോൽ നീളം, 1 കോൽ വീതി, 1 കോൽ ഉയരം വരുന്ന ഒരു ഘനയളവ് (തടിക്കണക്കിൽ), 75 ഏക്കർ വിസ്താരംവരുന്ന പ്രദേശം
-
കണ്ടി5
- ഗോളാകൃതിയിൽക്കിടക്കുന്ന പുരീഷം, ആനപ്പിണ്ടം