1. ഘനപാഠം

    1. നാ.
    2. വേദംചൊല്ലുന്ന ഒരു പ്രത്യേകക്രമം
  2. കാണപ്പാട്ടം

    1. നാ.
    2. ജന്മിക്ക് മുൻകൂറൂ കാണംകൊടുത്ത് വസ്തു പാട്ടമായനുഭവിക്കുന്ന രീതി
    3. കാണത്തിൻറെ പലിശകഴിച്ച് ജന്മിക്കുകൊടുക്കേണ്ട പാട്ടം, മിച്ചവാരം
  3. കാണാപ്പാഠം

    1. നാ.
    2. വായിച്ചറിഞ്ഞതോ കേട്ടുഗ്രഹിച്ചതോ ആയ പാഠങ്ങൾ അതേപടി ഓർമിച്ചുപറയുകയോ എഴുതുകയോ ചെയ്യുവാൻ തക്കവിധം ഹൃദിസ്ഥമാക്കിയത്, മന:പാഠം
    3. നല്ലവണ്ണം അറിയാവുന്ന കാര്യം, ഓർമയുള്ള കാര്യം
  4. ഗുണപാഠം

    1. നാ.
    2. വൈദ്യശാസ്ത്രത്തിൽ ഔഷധങ്ങളുടെ ഗുണങ്ങൾ വിവരിക്കുന്ന ഭാഗം
    3. സന്മാർഗപാഠം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക