1. ഘനാഗമം

    1. നാ.
    2. മഴക്കാലം
  2. കുങ്കുമം

    1. നാ.
    2. ഒരുതരം ചെറുചെടി (ഇൻഡ്യയിൽ കാശ്മീരിൽ നട്ടുവളർത്തുന്നു)
    3. കുങ്കുമപ്പൂവിൽനിന്നു തയ്യാറാക്കുന്ന നിറമുള്ള പൊടി (ചെമപ്പുനിറവും മണവുമുള്ള ഈ പുമ്പൊടി സുഗന്ധദ്രവ്യമായും നിറമ്പിടിപ്പിക്കുന്ന വസ്തുവായും ഔഷധമായും ഉപയോഗിക്കുന്നു). (പ്ര.) കുങ്കുമം ചുമക്കുന്ന കഴുത = നല്ല വസ്തുക്കൾ അനുഭവിക്കാതെ കൈയിൽവച്ചുകൊണ്ടിരിക്കുന്നവൻ, ധനമുണ്ടെങ്കിലും അനുഭവിക്കുവാൻ ഭാഗ്യമില്ലാത്തവൻ
    4. കുങ്കുമം ചേർന്നതോ കുങ്കുമവർണമുള്ളതോ ആയ കുറിക്കൂട്ട്
  3. കെങ്കേമം

    1. വി.
    2. ഏറ്റവുംനല്ല, വളരെ മികച്ചു നിൽക്കുന്ന
  4. കൗങ്കുമം

    1. നാ.
    2. കുങ്കുമത്തെ സംബന്ധിച്ചത്, കുങ്കുമം കലർന്നത്
    3. കുങ്കുമത്തിൻറെ വർണമുള്ളത്, ചുവന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക