-
ഘാത
- വി.
-
അമംഗളമായ
-
ഹനിക്കുന്ന, കൊല്ലുന്ന
-
കദ്
- അവ്യ.
-
"കു" എന്നതിനു പകരം സമാസത്തിൽ ചിലെടത്ത് പൂർവപദമായി ഉപയോഗിക്കുന്നത്, ചീത്ത, ചെറിയ, അപകൃഷ്ടമായ, നിന്ദ്യമായ മുതലായ അർത്ഥങ്ങളിൽ, ഉദാ: കദന്നം, കദശ്വം; കദിഷ്ണം ഇത്യാദി. ചോദ്യാർഥകമായ "കിം" ശബ്ദത്തിൽനിന്ന് ഉണ്ടായതെന്നും അഭിപ്രായം
-
ഒരുച്ചെന്നി, -ക്കുത്ത്
- നാ.
-
നെറ്റിയുടെ ഒരുവശത്തുമാത്രം അനുഭവപ്പെടുന്ന തീവ്രമായ വേദന, ഒരുതരം തലവേദന
-
ഗാഥിജന്മാവ്, ഗാധി-
- നാ.
-
ഗാധിജൻ
-
കപികേതനൻ, കേതു
- നാ.
-
അർജുനൻ (ഹനുമാൻ കൊടിയടയാളമായിട്ടുള്ളവൻ)
-
ഗദ
- നാ.
-
ഒരു ആയുധം, അടിക്കാനുപയോഗിക്കുന്നത്
-
ഖാത2
- നാ.
-
കൃത്രിമമായി നിർമിച്ച കുളം
-
ഖാത1
- വി.
-
തുളയ്ക്കപ്പെട്ട
-
കുഴിക്കപ്പെട്ട
-
ഗത
- വി.
-
മരിച്ച
-
വീണുപോയ
-
പ്രാപിച്ച, എത്തിച്ചേർന്ന
-
പോയ, കഴിഞ്ഞ, കഴിഞ്ഞുപോയ
-
നഷ്ടമായ, ഇല്ലാതായ (സമാസത്തിൽ പൂർവപദമായി പ്രയോഗിക്കുമ്പോൾ)
-
ഗാഥ
- നാ.
-
സ്തുതിഗീതം
-
കഥ, പുരാണകഥ
-
വേദങ്ങളിൽ ഉൾപ്പെടാത്തതും ആഖ്യാനങ്ങളിലും ഇതിഹാസങ്ങളിലും ഉള്ളതുമായ പാട്ട് അല്ലെങ്ക്ല് പദ്യം
-
മഞ്ജരീവൃത്തത്തിലെഴുതിയ പാട്ട്
-
അക്ഷരനിയമമില്ലാത്ത ശ്ലോകം
-
ആര്യാവൃത്തം