1. ഘുടി

    1. നാ.
    2. ഘുടം
  2. കുടി2

    1. നാ.
    2. കുടിക്കൽ, ഉദാഃ കഞ്ഞികുടി, മുലകുടി, കള്ളുകുടി ഇത്യാദി. (പ്ര.) വയ്പും കുടിയും, അനത്തും കുടിയും = ആഹാരം പാകംചെയ്യലും കഴിക്കലും. കുടിമാറാത്തകുട്ടി = പാലുകുടിമാറാത്ത കുഞ്ഞ്. കുടിവറ്റുക = കറവ അവസാനിക്കുക, കുട്ടി മുലകുടിക്കുന്ന കാലം തീരുക
    3. മദ്യപാനം, ലഹരിയുള്ള ദ്രാവകങ്ങൾ കഴിക്കൽ. "കുടിമൂലം കുടികെടും" (പഴ.)
    4. കുടിക്കുന്നതിനുള്ള പദാർഥം. (പ്ര.) കടിയും കുടിയും = തിന്നാനും കുടിക്കാനുമുള്ള പദാർഥങ്ങൾ
  3. കുടി3

    1. നാ.
    2. വാസസ്ഥലം, ഗൃഹം, വീട്, പാർപ്പിടം
    3. പാവപ്പെട്ടവരുടെ വീട്, കുടിൽ, ചെറിയ വീട്
    4. ഒരടിമയും അവൻറെ ഭാര്യയുംകൂടിയ രണ്ടുപേർ
    5. മലവർഗക്കാരും മറ്റും കൂട്ടമായി താമസിക്കുന്ന സ്ഥലം. ഉദാഃ കാണിക്കുടി, അരയക്കുടി
    6. വംശം, ഗോത്രം. "കുടിയറിഞ്ഞേ പെണ്ണുകൊടുക്കാവൂ" (പഴ.)
    7. കുടുംബം, കുടുംബാംഗങ്ങൾ
    8. കുടിയാൻ, കൊഴുവൻ
    9. ഉടമസ്ഥാവകാശമില്ലാത്ത വസ്തുവിൽ കുടികിടക്കുന്ന കുടുംബമോ വ്യക്തിയോ
    10. പ്രജ, ഒരു രാജ്യഭരണാധികാരത്തിൻ കീഴിൽ ജീവിക്കുന്ന ആളുകൾ
    11. ഭാര്യ. ഉദാഃ മുതൽക്കുടി, മുതുക്കുടി, മുത്തുക്കുടി, മുത്താങ്കുടി = ആദ്യഭാര്യ. ഇളംകുടി = രണ്ടാം വേളി ഇത്യാദി
    12. നവവധു, വിവാഹത്തിനുശേഷം ഭർതൃഗൃഹത്തിലേക്ക് ആനയിക്കപ്പെടുന്ന വധു (നമ്പൂതിരിഭാഷ)
    13. പ്രദേശം, സ്ഥലം, ഗ്രാമം, നാട്ടിൻപുറം, പട്ടണം മുതലായവയെ കുറിക്കാൻ പ്രയോഗം
    14. കുടിക്കാരി (പ്ര.) കുടികെടുക്കുക, കുടികൊള്ളുക, കുടിപതിക്കുക, കുടിപാർക്കുക ഇത്യാദി. കുടിയേറുക, കുടിയിരിക്കുക = ഒരുസ്ഥലത്തുനിന്നും മറ്റൊരുസ്ഥലത്തുചെന്ന് സ്ഥിരമായി താമസിക്കുക. വീടും കുടിയും ഇല്ലാത്ത = പാർപ്പിടവും ബന്ധുക്കളും ഇല്ലാത്ത
  4. കുടി4

    1. നാ.
    2. ശരീരം
    3. വളവ്
    4. മരം
  5. കുടി5

    1. നാ.
    2. കുടപ്പായൽ
    3. ഒരു സുഗന്ധദ്രവ്യം, മുരാമഞ്ചി
  6. കുടി1

    1. -
    2. "കുടിക്കുക" എന്നതിൻറെ ധാതുരൂപം.
  7. കുഡി

    1. നാ.
    2. ശരീരം
  8. കുറ്റി

    1. നാ.
    2. വൃക്ഷങ്ങളുടെയും ചെടികളുടെയും മറ്റും തടിയും ശാഖകളും മുറിച്ചശേഷം അവശേഷിക്കുന്ന ഭാഗം, മുരട്, കട
    3. നിലത്തുതറയ്ക്കുന്ന നീളം കമ്പ് (അതിർത്തിനിർണയിക്കാനും കാലികളെക്കെട്ടാനും മറ്റും)
    4. തോൽ അറയുന്നതിനു വയലിൽ നാട്ടുന്ന തടിക്കഷണം
    5. ബാങ്കുചെക്ക് പോസ്റ്റൽ ഓർഡർ ടിക്കറ്റ് രസീത് മുതലായവ നൽകുമ്പോൾ സൂക്ഷിക്കുന്ന രസീതിൻറെ ഭാഗം
    6. എണ്ണ, നെയ്യ് തുടങ്ങിയ ദ്രവ്യപഥാർഥങ്ങൾ സൂക്ഷിക്കുന്ന ഒരുതരം പാത്രം
    7. എണ്ണതുടങ്ങിയ ദ്രവ്യപദാർഥങ്ങളുടെ ഒരളവ്
    8. ഒരുതരം പറ, ഒരു ധാന്യയളവ്
    9. കൂമ്പിൽനിന്നു കള്ളെടുക്കുന്ന പാത്രം, കള്ളിങ്കുറ്റി
    10. പാലുകറക്കുന്ന പാത്രം
    11. മാങ്ങാ ഉപ്പിലിടുന്ന മരപ്പാത്രം
    12. പുട്ട് എന്ന പലഹാരം ഉണ്ടാക്കാനുപയോഗിക്കുന്ന കുഴൽ
    13. കുടിസ്സിക, ബാക്കി
    14. മൃദംഗം ചെണ്ട തുടങ്ങിയ വാദ്യോപകരണങ്ങളുടെ തടികൊണ്ടുള്ള ഭാഗം
    15. അടയാളം, ലക്ഷണം, തെളിവ്
    16. അതിര് ദൂരം മുതലായവ സൂചിപ്പിക്കുന്ന കല്ല്
    17. ചെന്നിക്കുസമീപമുള്ള ഭാഗം, ചെവികളുടെ കട (ഇത് ഒരുമർമമാണ്)
    18. പ്രതിരോധാവശ്യങ്ങൾക്കായി അഗ്രം കൂർത്ത മരക്കഷണങ്ങൾ നാട്ടിയുണ്ടാക്കുന്ന വേലി
    19. വാതിൽ അടച്ചുവയ്ക്കാൻ ഉള്ള കൊണ്ടി, വാതിൽപ്പലകയെ ചട്ടവുമായി ഘടിപ്പിക്കുന്ന ഏറുതാഴ്, കൊളുത്തുതറയ്ക്കുന്ന ആണി മുതലായവ (പ്ര.) കുറ്റിയിടുക, കുറ്റിയും കൊളുത്തും
    20. കതിന. (പ്ര.) വെടികുറ്റി, കതിനാക്കുറ്റി
    21. വംശാങ്കുരം, സന്താനം. (പ്ര.) കുറ്റിയറുക = 1. വംശവിച്ഛേദം വരുക
    22. നിശ്ശേഷം നശിച്ചുപോകുക, ഉന്മൂലനാശം വരുക. കുറ്റിമുടിയുക = നിശ്ശേഷം നശിക്കുക, സന്തതിയില്ലാതാകുക, അന്യം നിൽക്കുക
  9. കൂടി

    1. അവ്യ.
    2. ഊടെ
    3. ഒരുമിച്ച്, ഒന്നിച്ച്, ഒപ്പമായിച്ചേർന്ന്, കൂടെ
    4. കൂടുതലായി അതിൽപ്പരമായി, പിന്നെയും
    5. ഉം, പോലും
  10. കുഠി

    1. നാ.
    2. വൃക്ഷം
    3. പർവതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക