1. ഘുഷ്ട

    1. വി.
    2. ഘുഷിത
  2. കഷ്ട

    1. വി.
    2. ക്ലേശകരമായ, സാധിക്കാൻ വിഷമമുള്ള
    3. ചീത്തയായ, തെറ്റായ
    4. വിപത്സൂചകമായ
  3. കാഷ്ഠ1

    1. വി.
    2. (സമാസത്തിൽ)തടിയുടെ രൂപത്തിലുള്ള, തടികൊണ്ടുള്ള
  4. കാഷ്ഠ2

    1. നാ.
    2. ഒരു കാലയളവ്
    3. വെള്ളം
    4. സൂര്യൻ
    5. രൂപം, ആകൃതി
    6. ഭാഗ്യം
    7. അതിര്
    8. ദിക്ക്
    9. മരമഞ്ഞൾ
    10. ദക്ഷൻറെ പുത്രി, കാശ്യപൻറെ ഭാര്യ
    11. ഓടാനുള്ള സ്ഥലം
    12. പാത, ഗമനമാർഗം
    13. വായു, മേഘം എന്നിവയുടെ സഞ്ചാരമാർഗം
    14. അടയാളം, ലക്ഷ്യം
    15. അത്യുച്ച:കോടി, അങ്ങേയറ്റം
    16. ഭൂവിഭാഗം, സ്ഥലം
    17. ചന്ദ്രൻറെ ഒരു കല, പതിനാറിലൊരുഭാഗം
    18. പത്മം കഴിഞ്ഞുള്ള സംഖ്യ
    19. മഞ്ഞനിറം
    20. അവസ്ഥ, നില
    21. ശ്രഷ്ഠത
  5. കശട്

    1. നാ.
    2. അശട്, കേട്, മുഴ
    3. ക്ഷുദ്രത, ദുഷ്ടത, അസൂയ
  6. ഗോഷ്ടി, ഗോഷ്ഠി

    1. നാ.
    2. നേരമ്പോക്ക്, കളിയാക്കൽ
    3. പരിഹാസം, നിന്ദ മുതലായവ പ്രകടിപ്പിക്കാൻ കണ്ണ്ചിറി കൈ മുതലായ അംഗങ്ങൾകൊണ്ടു കാണിക്കുന്ന വികൃതചേഷ്ട, കോട്ടി, കോക്കിറി
    4. കോപ്രായം, കോപ്പിരാട്ടി, പരിഹാസ്യമായ പെരുമാറ്റം, വികൃതി
    5. ന്യൂനത, അഭംഗി
    6. കിറുക്ക്, ഭ്രാന്ത്
  7. കോഷ്ഠി

    1. നാ.
    2. ജാതകം
  8. ഗോഷ്ഠി1

    1. നാ.
    2. ബന്ധു
    3. സഭ
    4. സമൂഹം, സംഘം, സമുദായം
    5. സംഭാഷണം, സംവാദം
    6. ഉപരൂപകങ്ങളിലൊന്ന്. ഗോഷ്ഠികൊട്ടുക = കൂടിയാട്ടത്തിൽ നടന്മാർ അണിഞ്ഞ് "മംഗളാചരണം" കഴിയുമ്പോൾ നമ്പ്യാർകൊട്ടുകയും നങ്ങ്യാർ അരങ്ങത്തിരുന്ന് അക്കിത്ത ചൊല്ലുകയും ചെയ്യുന്ന ചടങ്ങ്
  9. ഗോഷ്ഠി2

    1. നാ.
    2. ഗോഷ്ടി
  10. കഷ്ടി

    1. നാ.
    2. ദാരിദ്യ്രം, കുറവ്, മതിയാകായ്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക