-
ചക്രക
- ചക്രത്തിൻറെ ആകൃതിയിലുള്ള വൃത്താകാരമായ
-
ചക്രിക
- ഇലക്കുമ്പിൾ (കലശപൂജയ്ക്കുവേണ്ടി ആലിലകൊണ്ടുണ്ടാക്കുന്നത്)
- കൂമ്പാരം
- ചതി
- കൂട്ടം
- ചക്രത്തോടുകൂടിയത്
- വെളുത്തകുന്നി
-
ചക്രാകി
- ചക്രവാകി, പെൺചക്രവാകം
- അന്നപ്പിട
-
ചാക്രിക
- ചക്രത്തെ സംബന്ധിച്ച, ചക്രംകൊണ്ടുള്ള
-
ചിക്കറുക്കി
- മുടിയുടെ ഉടക്ക് അറുക്കാൻ ഉപയോഗിക്കുന്ന ഒരിനം ചീപ്പ്
-
ചുകറുക
- നഖംകൊണ്ട് ചുരണ്ടുക, ചൊറിയുക
- നഖംകൊണ്ട് ചുരണ്ടി സൂചന നൽകുക
-
ചുക്രിക
- പുളിയാരൽ
- കോൽപ്പുളി
- ഞെരിഞ്ഞാമ്പുളി
- പുളിയഞ്ചീര
- ചൂത്തപ്പുളി
-
ചൊകറുക
- ചുകറുക