1. ചട്ടം

    1. നാ.
    2. കൽപന, ആജ്ഞ
    3. സമയം
    4. നിയമം മൂലമോ പരമ്പരാഗതമായ ആചാരംകൊണ്ടോ അംഗീകാരം ലഭിച്ചിട്ടുള്ള പ്രവർത്തനരീതി, നടപടിക്രമം
    5. മാതിരി, രീതി
    6. വെരുകിൻചട്ടം
    7. തിട്ടം
    8. ഇതരഭാഗങ്ങൾ ബലപ്പിച്ചു നിറുത്തത്തക്കവിധം മരംകൊണ്ടോ ഉറപ്പുള്ള മറ്റെന്തെങ്കിലും വസ്തുകൊണ്ടോ ഉണ്ടാക്കിയ പുറത്തരുക് (ഫ്രയിം)
    9. ഒരുതരം വരകോൽ
    10. അച്ച്
    11. തയാർ, ഒരുക്കം
    12. തിടമ്പ് എഴുന്നള്ളിക്കുന്നതിനായി അലങ്കരിച്ച തടിക്കൂട്, ജീവത
    13. തുടയുടെ മുകൾഭാഗം, അരക്കെട്ടിന് രണ്ടുവശത്തുമുള്ള മാംസളമായഭാഗം
    14. ഭംഗി, വൃത്തി
    15. എഴുതാനുള്ള ഓല
    16. നികുതിക്കണക്ക്
  2. ചാട്ടം

    1. നാ.
    2. കുതിപ്പ്
    3. വലയിൽകുടുങ്ങുന്ന മീൻ ചാടിപ്പോകാതിരിക്കുന്നതിനുവേണ്ടി വലയോടുഘടിപ്പിക്കുന്ന ഒരു ഉപകരണം
    4. തെറ്റിപ്പോകൽ
    5. രക്ഷപ്പെടൽ
    6. വികാരത്തിൻറെ തള്ളൽകൊണ്ടുള്ള മനസ്സിൻറെ ക്ഷോഭം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക