1. ചതുർഥി

    1. നാ.
    2. വാവുകഴിഞ്ഞ് നാലാമത്തെപക്കം
    3. വിനായകചതുർഥി, ചിങ്ങമാസത്തിൽ ശുക്ലപക്ഷത്തിൽ വരുന്ന ചതുർഥി
    4. ചതുർഥിചന്ദ്രൻ
    1. പ്ര.
    2. കാണാൻ ഇഷ്ടപ്പെടാത്ത വസ്തു (വിനായകചതുർഥിദിവസം ചന്ദ്രനെകാണുന്നത് അശുഭമാണെന്ന വിശ്വാസത്തിൽ നിന്ന്)
    1. വ്യാക.
    2. നാലാമത്തെ വിഭക്തി, ഉദ്ദേശികാവിഭക്തി, അതിൻറെ പ്രത്യയം
    1. നാ.
    2. സംസ്കൃതത്തിലെ നാലാമത്തെ വിഭക്തി
    3. വിവാഹത്തിൻറെ നാലാം ദിവസം. (പ്ര.) ചതുർഥികർമം = വിവാഹത്തിൻറെ നാലാം ദിവസം നടക്കുന്ന കർമം. ചതുർഥിഹോമം = വിവാഹത്തിൻറെ നാലാംദിവസം നടത്തുന്ന ഒരു ഹോമം
  2. ചതുർഥ

    1. വി.
    2. നാലാമത്തെ, നാലാമൻ, നാലാമത്തെ ജാതിയിൽപ്പെട്ടവൻ, ശൂദ്രൻ
  3. ചതുർധാ

    1. അവ്യ.
    2. നാലുവിധത്തിൽ, നാലുഭാഗമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക