-
ചതുർധാ
- അവ്യ.
-
നാലുവിധത്തിൽ, നാലുഭാഗമായി
-
ചതുർഥ
- വി.
-
നാലാമത്തെ, നാലാമൻ, നാലാമത്തെ ജാതിയിൽപ്പെട്ടവൻ, ശൂദ്രൻ
-
ചതുർഥി
- നാ.
-
വാവുകഴിഞ്ഞ് നാലാമത്തെപക്കം
-
വിനായകചതുർഥി, ചിങ്ങമാസത്തിൽ ശുക്ലപക്ഷത്തിൽ വരുന്ന ചതുർഥി
-
ചതുർഥിചന്ദ്രൻ
- പ്ര.
-
കാണാൻ ഇഷ്ടപ്പെടാത്ത വസ്തു (വിനായകചതുർഥിദിവസം ചന്ദ്രനെകാണുന്നത് അശുഭമാണെന്ന വിശ്വാസത്തിൽ നിന്ന്)
- വ്യാക.
-
നാലാമത്തെ വിഭക്തി, ഉദ്ദേശികാവിഭക്തി, അതിൻറെ പ്രത്യയം
- നാ.
-
സംസ്കൃതത്തിലെ നാലാമത്തെ വിഭക്തി
-
വിവാഹത്തിൻറെ നാലാം ദിവസം. (പ്ര.) ചതുർഥികർമം = വിവാഹത്തിൻറെ നാലാം ദിവസം നടക്കുന്ന കർമം. ചതുർഥിഹോമം = വിവാഹത്തിൻറെ നാലാംദിവസം നടത്തുന്ന ഒരു ഹോമം