-
ചപ്പ1
- വി.
-
ചപ്പിയ, പരന്ന
-
ചപ്പ2
- വി.
-
ക്ഷീണിച്ച, ശോഷിച്ച, മെലിഞ്ഞ
-
ചപ്പ3
- വി.
-
കൊള്ളരുതാത്ത, ചീത്തയായ
-
സ്വാദില്ലാത്ത
-
നീചമായ, നിന്ദ്യമായ, താണതായ
- നാ.
-
തൂമ്പയുറപ്പിക്കാനുപയോഗിക്കുന്ന മരച്ചീള്
-
ചപ്പ4
- നാ.
-
കിളിത്തട്ടകളിയിലെ ഒരു സാങ്കേതികസംജ്ഞ
-
ചപ്പ്1
- വി.
-
കൊള്ളരുതാത്ത, സ്വാദില്ലാത്ത
-
ചപ്പ്2
- നാ.
-
പുകയില
-
കാട്
-
ഇല, പച്ചിലയോടുകൂടിയ സസ്യശാഖ, തൂപ്പ്
-
തേയിലച്ചെടിയുടെ കിളുന്ത്
-
കരിയില
-
ഉപയോഗമില്ലാത്ത വസ്തു
-
ചപ്പ്3
- നാ.
-
ഒരു ഔദ്യോഗികമുദ്ര
-
ചാപ്പ
- സംഗീ.
-
ഒരുതാളം
-
മൃദംഗത്തിൻറെ വലന്തലയിലുള്ള ചോറിന്മേൽ അടിക്കുന്നതിനുള്ള ഒരു സാങ്കേതികസംജ്ഞ
-
ചാപ്പ1
- നാ.
-
തോക്കിൻറെ കൊത്തി
-
ചാപ്പ2
- നാ.
-
മുദ്രവയ്ക്കുക
-
കുറ്റവാളീന്നു കാണിക്കാന്വേണ്ടി ശരീരത്തിൽ പ്രത്യേക രീതിയിലുള്ള സ്ഥിരമായ അടയാളം ഉണ്ടാക്കുക