1. ചമയം

    1. നാ.
    2. തയ്യാറാക്കൽ, ഒരുക്കം, അണിഞ്ഞൊരുങ്ങൽ
    3. വേഷം, അലങ്കാരം
    4. പാചകംചെയ്യൽ
    5. അനുഭവക്കാരൻ ആ വസ്തുവുൽചെയ്യുന്ന ദേഹണ്ഡം (വൃക്ഷങ്ങൾ, കെട്ടിടങ്ങൾ, കുളങ്ങൾ, തോടുകൾ മുതലായവ). ചമയം അഴിക്കുക = അലങ്കാരങ്ങൾ നീക്കുക. ചമയക്കൂട്ട് = ശരീരഭംഗിവരുത്താനുള്ള ലേപനവസ്തു. ചമയക്കോപ്പ് = അണിയാനുള്ള വസ്തുക്കൾ. ചമയം ചാർത്തുക = ആടയാഭരണങ്ങൾ അണിയുക. ചമയപ്പള്ളിയറ = ചമയപ്പുര. ചമയപ്പാട് = ഒരുക്കം, വേഷം അണിയൽ. ചമയപ്പാട്ടം = കുഴിക്കാണപ്പാട്ടം. ചമയമുറി = ചമയപ്പുര. ചമയവില = ദേഹണ്ഡവില. "കാൽകോലവും മുക്കാൾ ചമയവും" (പഴ.)
  2. ചിമിയം

    1. നാ.
    2. കട്ടിയുള്ള ഒരിനം മുള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക